പാക്കിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും ; ക്വാറ്റ പിടിച്ചെടുത്തുവെന്ന് ബലൂച് ലിബറേഷൻ ആർമി ; ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ

Spread the love

ന്യൂഡൽഹി : ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘർഷവും. പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളായി ബിഎല്‍എ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ തുടർച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയായിരുന്നു.

video
play-sharp-fill

ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തിൽ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. ബലൂച് വിമോചന പോരാട്ടം അടിച്ചമർത്താൻ പാക്കിസ്ഥാൻ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയിൽ ബിഎൽഎയും ആക്രമണം കടുപ്പിക്കുകയായിരുന്നു.

ഇതിനിടെ, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ സർക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനിൽ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്‌രികെ ഇൻസാഫ് പാർട്ടി പ്രവർത്തകർ തെരുവിലിറങ്ങിയത്. ഇമ്രാൻ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം. അതേസമയം, ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നതോടെ പാക്കിസ്ഥാൻ പ്രളയഭീതിയിലാണെന്നും റിപ്പോർട്ടുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group