
‘ഉജ്ജ്വല തീരുമാനം, അതിരില്ലാത്ത സന്തോഷം, സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധൻ’: പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
വയനാട്: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തതില്‍ പ്രതികരിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
കോണ്‍ഗ്രസ് പ്രവർത്തകനെന്ന നിലയില്‍ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുല്‍ പറഞ്ഞത്. ഒരു സാധാരണ പ്രവർത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോണ്‍ഗ്രസിന്റെ ഹൈക്കമാന്റിന് രാഹുല്‍ മാങ്കൂട്ടത്തിലി സ്നേഹാഭിവാദ്യങ്ങള്‍ അർപ്പിക്കുകയും ചെയ്തു.
‘കഴിഞ്ഞ നാല് വർഷക്കാലമായി ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളരെ ധീരമായി നയിച്ച, കോണ്‍ഗ്രസിന്റെ ഓരോ കോണിലുള്ള പ്രവർത്തകന്റെ വിശ്വാസവും ആത്മാഭിമാനവും ഉയർത്തിയ കെ സുധാകരൻ പ്രസിഡന്റ് പദവിയില്‍ നിന്ന് മാറുമ്പോള്‍ അദ്ദേഹത്തിനെ കോണ്‍ഗ്രസിന്റെ വർക്കിങ് കമ്മറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസിയുടെ പ്രസിഡന്റായി കണ്ണൂരില്‍ നിന്ന് തന്നെയാണ് ഒരാളെ തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്പെഷലിസ്റ്റുകളുടെ ഒരു ടീമിനെയാണ് ഹൈക്കമാന്റ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സണ്ണി ജോസഫ് ഒരു തിരഞ്ഞെടുപ്പ് വിദഗ്ധനാണ്’ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.