വാദ പ്രതിവാദങ്ങള്‍ക്ക് വിട! പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍; കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിൽ

Spread the love

ഡൽഹി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു.

video
play-sharp-fill

നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ.

പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്പില്‍ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രതികരണത്തില്‍ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.