
പാക്കിസ്ഥാനിലെ ലാഹോറിനു പിന്നാലെ കറാച്ചിയിലും ശക്തമായ സ്ഫോടനങ്ങള്‍ ; 12 ഡ്രോണുകള്‍ വെടിവെച്ചിട്ടു; പിന്നിൽ ഇന്ത്യയെന്ന് പാക്കിസ്ഥാൻ
കറാച്ചി: പാകിസ്ഥാനിലെ ലാഹോറിനു പിന്നാലെ കറാച്ചിയിലും ശക്തമായ സ്ഫോടനം.12 ഹെറോണ്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയെന്നും, ഒൻപത് നഗരങ്ങളിൽ ഉച്ചയോടെ സ്‌ഫോടനങ്ങളുണ്ടായതായും ഇതിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ സൈന്യം ആരോപിക്കുന്നു. നാല് പാക് സൈനികർക്ക് പരിക്കേറ്റു.
പാക്കിസ്ഥാനിൽ നടന്ന ആക്രമണങ്ങൾ ലാഹോർ, റാവല്‍പിണ്ടി, ഗുജ്‌റൻവാല, ചക്‌വാള്‍, അറ്റോക്ക്, ബഹവല്‍പൂർ, മിയാൻവാലി, ചോർ, കറാച്ചി എന്നിവ ലക്ഷ്യമിട്ടാണ് നടന്നതെന്ന് പാകിസ്ഥാൻ ഡിജി ഐഎസ്‌പിആർ ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് പറഞ്ഞു. കുടാതെ ഡ്രോണുകള്‍ വെടിവച്ച് വീഴ്‌ത്തിയെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നു. ഇതുവരെ ഒമ്ബത് സ്ഫോടനങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻപ്, കറാച്ചിയിലെ ഷറാഫി ഗോത്ത് പ്രദേശത്ത് ഒരു സ്ഫോടനം റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് എസ്‌എസ്‌പി മാലിർ സ്ഥിരീകരിച്ചു. തുടർച്ചയായ സ്ഫോടനങ്ങള്‍ കറാച്ചിയില്‍ നടന്നതായി റിപ്പോർട്ടുകളുണ്ട്, നിലവില്‍ പോലീസ് സംഘങ്ങള്‍ സ്ഥലത്തുണ്ട്.
കൂടാതെ കറാച്ചിയിലെ പലയിടങ്ങളിലും സ്ഫോടനങ്ങള്‍ തുടർച്ചയായി സംഭവിച്ചുവെന്ന് സൂചനകളുണ്ട്. സ്ഥലത്ത് പോലീസ് സംഘങ്ങൾ പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പറേഷൻ സിന്ദൂർ ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഒന്നും അവസാനിച്ചിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പാകിസ്ഥാനില്‍ വീണ്ടും സ്ഫോടനങ്ങള്‍