video
play-sharp-fill

കൃഷിവകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അധികൃതരും ചേർന്ന് ഒരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു: തക്കാളിയും വഴുതനയും വെണ്ടയും നൂറു മേനിവിളവ്

കൃഷിവകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അധികൃതരും ചേർന്ന് ഒരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ വിളവെടുത്തു: തക്കാളിയും വഴുതനയും വെണ്ടയും നൂറു മേനിവിളവ്

Spread the love

വൈക്കം: സർക്കാർ സ്ഥാപനങ്ങളിൽ കൃഷിനടത്തുന്നതിൻ്റെ ഭാഗമായികൃഷിവകുപ്പിന്റെ സഹകരണത്തോടെ വൈക്കം നഗരസഭയും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അധികൃതരും
ചേർന്ന് ഒരുക്കിയ മാതൃകാ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി.

വൈക്കം കായലോരത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ 50 സെൻ്റ് പുരയിടത്തിലാണ് കൃഷി വകുപ്പ് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്.16 നിരകളിലായി തക്കാളി, വഴുതന, വെണ്ട, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്തത്. മൂന്നു മാസം മുമ്പ് നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്.
സി.കെ.ആശ എം എൽ എ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീതാരാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ സി. ജോജോസ് പദ്ധതി വിശദീകരണം നടത്തി.

ജൈവ പച്ചക്കറി തോട്ടത്തിൽ വിളവെടുത്ത പച്ചക്കറികൾ അനാഥ മന്ദിരങ്ങളിലും സ്കൂളുകളിൽ ഉച്ചഭക്ഷണമൊരുക്കാനും നൽകാനാണ് കൃഷി വകുപ്പ് അധികൃതരുടെ തീരുമാനം. ആദ്യ വിളവെടുപ്പിലെ വിഭവങ്ങൾ സി.കെ.ആശ എം എൽ എ അമലഭവനിലെ സിസ്റ്റർ എയ്ഞ്ചലിന് കൈമാറി.
നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൃഷി ഓഫീസർ ഷീലാറാണി, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിന്ധുസജീവൻ, എസ്.ഹരിദാസൻ നായർ,എൻ.അയ്യപ്പൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിലർമാരായ രേണുകരതീഷ്, എ.സി.മണിയമ്മ,നഗരസഭ സെ
ക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, കൃഷി അസിസ്റ്റൻ്റുമാരായ മെയ്സൺമുരളി, വി.വി.സിജി,വൈക്കം എ ഡി എ ബ്ലോക്ക് തല ഉദ്യോഗസ്ഥരായ ആശകുര്യൻ, നിമിഷകുര്യൻ,
കാർഷിക വികസന സമിതി അംഗങ്ങളായ പവിത്രൻ, പി.സോമൻ പിള്ള, കെ.രമേശൻ, ആശ,സിന്ധു, മണിയൻ,രാജപ്പൻ,മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.