കേരളത്തിൽ വീണ്ടും നിപ; വളാഞ്ചേരി സ്വദേശി യുവതിക്ക് രോഗം സ്ഥിരീകരിച്ചു

Spread the love

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

video
play-sharp-fill

നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. പുനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലം പോസിറ്റീവായി.

നാല് ദിവസത്തിലേറെയായി പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. മരുന്ന് നല്‍കിയിട്ട് അസുഖം മാറുന്നില്ലയെന്ന അവസ്ഥ വന്നപ്പോൾ നിപ വൈറസ് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സ്രവം പരിശോധനയ്ക്ക് അയച്ചത്. ആരോഗ്യവകുപ്പ് നിലവിൽ രോഗിയുടെ സ്ഥിതി നിരീക്ഷിക്കുകയാണ്. ഇവരുടെ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച്‌ വ്യക്തതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group