നന്തൻകോട് കൂട്ടക്കൊല; മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വെട്ടികൊന്ന് ചുട്ടെരിച്ചു; അരുംകൊലയ്ക്ക് പിന്നിൽ കുടുംബത്തോടുളള അടങ്ങാത്ത പക; കേസിൽ വിധി ഇന്ന്…!

Spread the love

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന് പറയും.

video
play-sharp-fill

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക.
കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദല്‍ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്.

അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദല്‍ കൊന്നത്. 2017 ഏപ്രില്‍ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ എട്ടിന് രാത്രി മൃതദേഹങ്ങള്‍ക്ക് തീവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദല്‍ നാട്ടില്‍ തിരികെ എത്തുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ പരിക്കേല്‍പ്പിക്കല്‍, വീട് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.