
നാലുവയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ്; കുറ്റം തെളിയിക്കാനായില്ല ; കുട്ടിയുടെ അമ്മയുടെ പിതൃ സഹോദരിയായ പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി
തൃശൂര്‍: പുതുക്കാട് പാഴായിയില്‍ നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അമ്മയുടെ പിതൃസഹോദരിയും പ്രതിയുമായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഷൈലജയെ (53) ഹൈക്കോടതി വിട്ടയച്ചു.
സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2016 ഒക്ടോബര്‍ 13ന് ആയിരുന്നു സംഭവം.
കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനത്തില്‍ രഞ്ജിത്തിന്റെയും നീഷ്മയുടെയും മകള്‍ മേബയെ മിഠായി നല്‍കി കൂട്ടിക്കൊണ്ടുപോയി പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രതിയാണ് കുറ്റം ചെയ്തതെന്ന് പ്രോസിക്യുഷനു തെളിയിക്കാനായില്ലെന്നു കോടതി പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0