video
play-sharp-fill

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; പിശക് പറ്റിയെന്ന്  സമ്മതിച്ച് ഡിസി ബുക്സ്;  നിയമനടപടികള്‍ അവസാനിപ്പിച്ചു

ഇ.പി ജയരാജന്റെ ആത്മകഥ വിവാദം; പിശക് പറ്റിയെന്ന് സമ്മതിച്ച് ഡിസി ബുക്സ്; നിയമനടപടികള്‍ അവസാനിപ്പിച്ചു

Spread the love

തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ നിയമ നടപടികള്‍ അവസാനിപ്പിച്ച്‌ സിപിഎം നേതാവ് ഇ.പി ജയരാജന്‍.

പിശക് പറ്റിയെന്ന് ഡിസി ബുക്സ് സമ്മതിച്ചതിനാലാണ് എല്ലാം അവസാനിപ്പിക്കുന്നതെന്നാണ് ജയരാജന്റെ പ്രതികരണം. ഇതോടെ സിപിഎമ്മില്‍ കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരില്‍ ഉടലെടുത്ത ആത്മകഥാ വിവാദമാണ് അവസാനിക്കുന്നത്.

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഇപിയുടെ ആത്മകഥ പുറത്തിറക്കുന്നു എന്ന് ഡിസി പ്രഖ്യാപിച്ചത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദ ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം ഇതിന്റെ പേരില്‍ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനം നഷ്ടമായി അതൃപ്തനായി നില്‍ക്കുകയായിരുന്നു ഇപി. സിപിഎം നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനം ആത്മകഥയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.