video
play-sharp-fill

താമരശ്ശേരിയില്‍ വൻ കുഴല്‍പ്പണ വേട്ട ; സ്കൂട്ടറിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിൽ രേഖകള്‍ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

താമരശ്ശേരിയില്‍ വൻ കുഴല്‍പ്പണ വേട്ട ; സ്കൂട്ടറിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിൽ രേഖകള്‍ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

Spread the love

കോഴിക്കോട് : താമരശ്ശേരിയിൽ വാഹന പരിശോധനക്കിടയില്‍ രേഖകള്‍ ഇല്ലാത്ത 38 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍.

പരപ്പൻ പൊയിലില്‍ വെച്ച്‌ സ്കൂട്ടറിൻ്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലാണ് രേഖകള്‍ ഇല്ലാത്ത 38 ലക്ഷം രൂപ പിടികൂടിയത്. കൊടുവള്ളി പുളിയാല്‍ കുന്നുമ്മല്‍ മുഹമ്മദ് റാഫി (18) നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊടുവള്ളിയില്‍ കാറില്‍ ഒളിപ്പിച്ച്‌ കൊണ്ടുവരികയായിരുന്ന അഞ്ച് കോടി രൂപ പിടിച്ചിരുന്നു. സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന കർണാടക സ്വദേശികളായ രാഘവേന്ദ്ര, നിജിൻ അഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറിന്റെ രഹസ്യ അറിയില്ലായിരുന്നു പണം സൂക്ഷിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പ്രതികളെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്ക് വേണ്ടിയാണ് ഇത്രയും പണം കൊണ്ടുവന്നത് എന്നും പൊലീസ് അന്വേക്ഷിക്കുന്നുണ്ട്. പ്രതികളുടെ ഫോണ്‍ കോള്‍ രേഖകളും മറ്റും പൊലീസ് വിശദമായി പരിശോധിക്കും. രഹസ്യ അറകള്‍ ഉള്ള ഈ വാഹനം വഴി പ്രതികള്‍ മുമ്ബും രേഖകളില്ലാത്ത പണം കടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ലഹരി മരുന്ന് പിടികൂടാനുള്ള പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് കർണാടക രജിസ്ട്രേഷൻ കാറില്‍ നിന്നും അഞ്ച് കോടി നാല് ലക്ഷം രൂപ പിടികൂടിയത്.