
പരിഭ്രാന്തരാകേണ്ട..! കൊച്ചിയിലും തിരുവനന്തപുരത്തും നാളെ സൈറണ്‍ മുഴങ്ങും; നടക്കുന്നത് ഇന്ത്യ – പാക് സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്രം നിര്‍ദേശിച്ച മോക് ഡ്രില്‍; സംസ്ഥാനങ്ങള്‍ക്ക് പത്തോളം നിർദ്ദേശങ്ങള്‍
തിരുവനന്തപുരം: ഇന്ത്യ പാകിസ്ഥാൻ സംഘർഷ സാധ്യത ഉയരവെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ഡ്രില്‍ കേരളത്തില്‍ നാളെ നടക്കും.
തീരമേഖലയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനമായതിനാല്‍ തന്നെ ഉയർന്ന ജാഗ്രത പുലർത്തേണ്ട സംസ്ഥാനമാണ് കേരളം.
സംസ്ഥാനത്ത് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക് ഡ്രില്‍ നടത്തേണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകാശമാർഗ്ഗമുള്ള ആക്രമണം തടയാൻ എയർ സൈറൻ, ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനും താമസിപ്പിക്കാനുമുള്ള സൗകര്യം ഒരുക്കല്‍, രാത്രി വിളക്കണച്ച് ബ്ലാക് ഔട്ട് ഡ്രില്‍ തുടങ്ങി പത്തോളം നിർദ്ദേശങ്ങള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
Third Eye News Live
0