
മാലിന്യ കൂമ്പാരത്തിൽ നിന്ന് കണ്ടെടുത്തത് 25 ലക്ഷത്തിലധികം വില വരുന്ന അഢംബര വസ്തുക്കൾ: 3 മക്കളുടെ അമ്മ പണമുണ്ടാക്കിയതിങ്ങനെ.
ഡൽഹി: ആളുകള്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത് അതില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ആളുകളുണ്ട്. അതേ, അതില്‍പെട്ട ഒരാളാണ് 35 വയസുകാരിയായ അരിയാന റോഡ്രിഗസ്.
മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അരിയാന കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 ഡോളറിലധികം അതായത്, ഏകദേശം 25 ലക്ഷത്തിലധികം വിലവരുന്ന ആഡംബര വസ്തുക്കളാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തിയത്.
അതില്‍, ഒരു വിന്റേജ് ബര്‍ബെറി കോട്ട് മുതല്‍ ഏകദേശം 8.3 ലക്ഷത്തിലധികം വിലവരുന്ന ഒരു പിയാനോ വരെ പെടുന്നു.
ഏകദേശം മൂന്ന് വര്‍ഷം മുമ്പാണ് അരിയാന ഫേസ്ബുക്കിലെ ‘ബൈ നതിംഗ്’ എന്ന ഗ്രൂപ്പില്‍ ചേരുന്നത്. അങ്ങനെയാണ് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളും മറ്റും തെരുവുകളില്‍ നിന്നും കണ്ടെടുക്കുന്ന ‘സ്റ്റൂപ്പിംഗി’ല്‍ അവള്‍ക്കുള്ള താല്പര്യം ഗൗരവമുള്ളതായി മാറിയത്.
അങ്ങനെ അത് പരീക്ഷിച്ചു നോക്കി അധികം വൈകാതെ തന്നെ വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം അവള്‍ കണ്ടെത്തി തുടങ്ങി. ആറ് മാസം മുമ്പാണ് ഇതിനെ ഒന്നുകൂടി ഗൗരവത്തോടെ അവള്‍ എടുത്തു തുടങ്ങിയത്. അങ്ങനെ മാലിന്യക്കൂമ്പാരങ്ങളും ഉപേക്ഷിക്കപ്പെടുന്ന ബാഗുകളും എല്ലാം അവള്‍ പരിശോധിച്ച് തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവള്‍ കണ്ടെത്തിയതില്‍ ഏറ്റവും വിലപിടിപ്പുള്ളതായി 500 ഡോളര്‍ (41,500 -ല്‍ കൂടുതല്‍) വിലയുള്ള വിന്റേജ് ബര്‍ബെറി കോട്ട്, 900 ഡോളര്‍ (74,700 -ലധികം) വിലയുള്ള പ്രാഡ ഷൂസ്, 3,000 മുതല്‍ 10,000 ഡോളര്‍ (2.5 ലക്ഷം മുതല്‍ 8.3 ലക്ഷം വരെ) വിലയുള്ള ഒരു സോമര്‍ ആന്‍ഡ് കമ്പനിയുടെ പിയാനോ എന്നിവയെല്ലാം പെടുന്നു.
തനിക്ക് കിട്ടുന്നവയില്‍ നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന, നല്ലതായിരിക്കുന്ന വസ്ത്രങ്ങളടക്കം പലതും അവള്‍ സംഭാവനയായി നല്‍കും.. ആഡംബര വസ്തുക്കളും മറ്റും തന്റെ വിന്റേജ് സെല്ലിംഗ് ബിസിനസിലൂടെ അവള്‍ വില്‍ക്കുകയും ചെയ്യുന്നു. ഫര്‍ണിച്ചറുകളെല്ലാം കുറേനാള്‍ ഉപയോഗിച്ച ശേഷവും അവള്‍ വില്‍ക്കാറുണ്ട്.
ഇങ്ങനെ, വസ്തുക്കള്‍ക്ക് വേണ്ടി തിരയുന്നതും അവ കണ്ടെത്തുന്നതും വില്‍ക്കുന്നതും എല്ലാം തനിക്ക് ഇഷ്ടമാണ്, താനത് ആസ്വദിക്കുന്നു എന്നാണ് അരിയാന പറയുന്നത്.