എ രാജ എംഎൽഎയ്ക്ക് തുടരാം: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജ എംഎൽഎക്ക് അനുകൂലമായി കോടതി വിധി: ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

Spread the love

ഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ രാജ എംഎൽഎക്ക് അനുകൂലമായി കോടതി വിധി.

ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. എംഎല്‍എ എന്ന രീതിയില്‍ എല്ലാ ആനുകൂല്യത്തിനും അര്‍ഹതയുണ്ടെന്ന് വിധിയില്‍ പറയുന്നു.

2021ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എ രാജ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച്‌ തര്‍ക്കം നിലനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സിപിഎം യുവ നേതാവായ എ രാജയെ മല്‍സരിപ്പിച്ചത്.

തിരഞ്ഞെടുപ്പ് വിജയത്തിനെതിരേ യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ ഹരജി നല്‍കുകയായിരുന്നു. ഉത് പരിഗണിച്ച ശേഷമാണ് ഹൈക്കോടതി എംഎല്‍എ എ രാജയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.

പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരേ രാജ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു