video
play-sharp-fill

തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ കളിയാക്കിയെന്നും ഇപ്പോള്‍ മെട്രോ എവിടെയെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും സുരേഷ്ഗോപി: സംസ്ഥാനം കൂടി സഹകരിച്ചാല്‍ ഇത് നടപ്പാക്കാമെന്നും സുരേഷ് ഗോപി.

തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ കളിയാക്കിയെന്നും ഇപ്പോള്‍ മെട്രോ എവിടെയെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും സുരേഷ്ഗോപി: സംസ്ഥാനം കൂടി സഹകരിച്ചാല്‍ ഇത് നടപ്പാക്കാമെന്നും സുരേഷ് ഗോപി.

Spread the love

തൃശൂർ: അങ്കമാലിയില്‍ നിന്ന് പാലിയേക്കര വഴി തൃശൂരിലേക്ക് ഒരു ആര്‍ആര്‍ടിഎസ് എന്റെ സ്വപ്നമാണ്’; സുരേഷ് ഗോപി

തൃശ്ശൂരില്‍ റാപിഡ് റെയില്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം അഭികാമ്യമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി.

തൃശൂരിലേക്ക് ഒരു മെട്രോ കൊണ്ടുവരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ കളിയാക്കിയെന്നും ഇപ്പോള്‍ മെട്രോ എവിടെയെന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരിന് ഒരു മെട്രോ എന്നത് തന്റെ സ്വപ്നമാണ്. റാപിഡ് റെയില്‍ ട്രെയിന്‍ സിസ്റ്റം ആണ് തൃശൂരിന് അഭികാമ്യം. അതാകുമ്പോള്‍ 15 കിലോമീറ്ററിന് ഒരു സ്‌റ്റോപ്പ് മതി. കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടാന്‍ പദ്ധതിയായിട്ടുണ്ട്.

ലോക്‌നാഥ് ബെഹ്‌റ ഡല്‍ഹിയില്‍ എത്തിയാല്‍ അതില്‍ ഒരു തീരുമാനമാകും. അവിടെനിന്ന് ആര്‍ആര്‍ടിഎസ് വഴി തൃശൂരിലേക്ക് എന്നതാണ് തന്റെ സ്വപ്നമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സംസ്ഥാനം കൂടി സഹകരിച്ചാല്‍ ഇത് നടപ്പാക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.