video
play-sharp-fill

കലാസ്വാദകരെ വിസ്മയിപ്പിച്ച് വൈക്കം കഥകളി ക്ലബിന്റെ കഥകളികൾ: നവരസം തുളുമ്പുന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് പുത്തൻ അനുഭവമായി: വൈക്കത്തിൻ്റെ കലാ-സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിനുള്ള തുടക്കമായി കഥകളി പരിപാടി

കലാസ്വാദകരെ വിസ്മയിപ്പിച്ച് വൈക്കം കഥകളി ക്ലബിന്റെ കഥകളികൾ: നവരസം തുളുമ്പുന്ന ദൃശ്യാവിഷ്കാരം കാണികൾക്ക് പുത്തൻ അനുഭവമായി: വൈക്കത്തിൻ്റെ കലാ-സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിനുള്ള തുടക്കമായി കഥകളി പരിപാടി

Spread the love

വൈക്കം: ആസ്വാദകർക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കി വൈക്കം കഥകളി ക്ലബ്ബിൻ്റെ
കഥകളികൾ ഒരോ
ന്നും ശ്രദ്ധേയമാകുന്നു.
വൈക്കം കഥകളി ക്ലബ്ബിൻ്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായിട്ടാണ് കഥകളികൾ നടത്തിവരുന്നത്.

സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ കഴിഞ്ഞ ദിവസം നളചരിതം നാലാം ദിവസം കഥകളിയാണ് അരങ്ങേറിയത്. വൈക്കം മഹാദേവ ക്ഷേത്ര മേൽശാന്തി ശ്രീ തരണി ശ്രീധരൻ നമ്പൂതിരി കളിവിളക്ക് തെളിയിച്ചു.

പള്ളിപ്പുറം സുനിലിൻ്റെ ശിഷ്യരും കലാശക്തി സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികളായിട്ടുള്ള കുമാരിമാർ ശ്രീജ്യോതി, ജാനകി എന്നിവരുടെ അരങ്ങേറ്റവും നടന്നു. കുമാരിമാർ ശ്രീജ്യോതി,ജാനകി,ഹൃദ്യ,ശ്രീലക്ഷ്മി എന്നിവർ കഥകളിയിലെ പുറപ്പാട് അവതരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദമയന്തിയായി പള്ളിപ്പുറം സുനിലും, കേശിനിയായി വെച്ചൂർ ഗിരീഷ്, ബഹുകനായി ആർ എൽ വി അനുരാജും വേഷമിട്ടു. സംഗീതം ആർഎൽ വി പാലൂർ ഗണേഷ്,കലാമണ്ഡലം ശ്രീജിത്ത് മാരാർ, ചെണ്ട കലാമണ്ഡലം ഹരികൃഷ്ണൻ മദ്ദളം – കലാമണ്ഡലം ശ്രീഹരി
ചുട്ടി കലാമണ്ഡലം ഋഷി, ആർ എൽ വി ശങ്കരൻകുട്ടി, ചമയം കലാമണ്ഡലം ഗിരീഷ്, ജയശങ്കർ

കലാമണ്ഡലം ഹരികൃഷ്ണൻ. പള്ളിപ്പുറം സുകുമാരനും തോട്ടകം സനീഷും അണിയറയൊരുക്കി.
വൈക്കത്തിൻ്റെ കലാ-സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിന്
നഗരസഭയുടേയും, പൊതു ജനങ്ങളുടേയും പിന്തുണയു
ണ്ടെങ്കിൽ കഥകളി

, കൂത്ത് കൂടിയാട്ടം, കുറത്തിയാട്ടം , പാഠകം,ചാക്യാർകൂത്ത് , നങ്ങ്യാർകൂത്ത്,ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തുടങ്ങിയ ശാസ്ത്രീയ കലാരൂപങ്ങൾക്ക് ഊർജം പകരുന്നതിനും, പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും അതുവഴികലാകാരന്മാർക്ക് അവസരമൊരുക്കുന്നതിനുംകഴിയുമെന്ന് സംഘാടകരായ പി കെ നാരായണൻ നമ്പൂതിരി,പള്ളിപ്പുറംസുനിൽ, രമേശ് ബാബു എന്നിവർ അറിയിച്ചു.