
ഒ.എം.ശാലിന കേരള ഹൈക്കോടതി ഡപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍; പദവിയിലെത്തുന്ന ആദ്യ വനിത; ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: അഭിഭാഷകയായ ഒ.എം.ശാലിന ഹൈക്കോടതിയില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിതയായി. കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. 2015ല്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചിരുന്നു. കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ശാലിന.
പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍നിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളജില്‍നിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എന്റോള്‍ ചെയ്തത്.
2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി നിയമിതയായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്. ഷൊര്‍ണൂര്‍ ഒറോംപാടത്ത് വീട്ടില്‍ ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0