Deprecated: Creation of dynamic property FV_Player_Db_Video::$caption is deprecated in /home/u703431577/domains/thirdeyenewslive.com/public_html/wp-content/plugins/fv-player/models/db-video.php on line 467


video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeLocalKottayamകോട്ടയം ദന്തൽ കോളേജിനെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്താൻ പരിശ്രമിക്കും : ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം ദന്തൽ കോളേജിനെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ആയി ഉയർത്താൻ പരിശ്രമിക്കും : ഫ്രാൻസിസ് ജോർജ് എം.പി

Spread the love

കോട്ടയം : ഒൻപത് ബിരുദാനന്തര ബിരുദ കോഴ്സുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ള കോട്ടയം ദന്തൽ കോളേജിനെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസ് ആയി ഉയർത്തുവാൻ പരിശ്രമിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.പറഞ്ഞു.

കോട്ടയം ദന്തൽ കോളേജിലെ വിവിധ വകുപ്പ് മേധാവികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തും, ഇതുമായി ബന്ധപ്പെട്ട്  പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി നൽകണമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദന്തൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ വിശദീകരിച്ചു. കോളജിൽ ദീർഘകാല – ഹൃസ്വകാല അടിസ്ഥാനത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക പരിഗണന നൽകുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ദന്തൽ കോളേജ്പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ, വൈസ് പ്രിൻസിപ്പൽ ഡോ. പി.ജി.ആൻ്റണി,ഡോ. എൽ.എസ് ശ്രീകല,ഡോ.ശ്രീജിത്ത് കുമാർ,ഡോ. കെ.ശോഭ,ഡോ. ഇന്ദുരാജ്, ഡോ.മനോജ് ജോസഫ്,ഡോ. സുജിത്ര. എം.എസ്, ഡോ.ആർ.എം.ബൈജു,ഡോ. സാബു പോൾ, ഡോ. ഫിലിപ്പ്സ് മാത്യു,ഡോ.ഷിബു തോമസ് സെബാസ്റ്റ്യൻ, ടി.എ അബ്ദുൾ നടവി, ആർ.ശ്യാം , ജി. അജയകുമാർ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments