
പത്തനംതിട്ട: പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തില്‍ ആക്രമണം നടത്തിയ കേസില്‍ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയടക്കം ഏഴു പേര്‍ അറസ്റ്റില്‍.
പിടിയിലായ ഏഴുപേരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ജോജോ കെ വില്‍സണ്‍, പ്രസിഡന്‍റ് വിഎസ് എബിൻ എന്നിരരടക്കമുള്ള ഏഴുപേരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിന്‍റെ ബലിക്കല്‍ പുരയില്‍ കയറി ആക്രമണം നടത്തിയത്. ക്ഷേത്ര ജീവനക്കാരനെ മർദ്ദിക്കുകയും ഉത്സവത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന കട്ടൗട്ടും മറ്റും നശിപ്പിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം ഗാനമേളയില്‍ ഉണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം. മദ്യലഹരിയില്‍ ഡിവൈഎഫ്‌ഐക്കാരാണ് ആക്രമണം നടത്തിയതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ആരോപിച്ചു. ക്ഷേത്രസംരക്ഷണസമിതി ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് ആറുവരെ മൈലപ്ര പഞ്ചായത്തില്‍ ഹർത്താല്‍ ആചരിക്കുന്നുണ്ട്.