
കോട്ടയം: ശരീരത്തിനും മനസ്സിനും ഊർജ്ജവും ഉന്മേഷവും നല്കാൻ ഒരു ഗ്ലാസ് കട്ടൻ ചായക്കു കഴിയും. എന്നാല്‍ തലമുടിക്ക് പുതുജീവൻ നല്‍കാനും അതിന് കഴിയും എന്ന് നിങ്ങള്‍ക്ക് അറിയാമോ.
മുടി സംരക്ഷത്തിന് കട്ടൻചായ എങ്ങനെ സഹായിക്കും?.
ബലമുള്ള മുടിക്ക്

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിറ്റാമിൻ ഇ, ഇരുമ്ബ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തേയില. തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പേഷകങ്ങളാണ് ഇവ. വിറ്റാമിൻ ഇ മുടി വളർച്ച മെച്ചപ്പെടുത്തുന്നു ശിരോചർമ്മത്തിൻ്റെ ആരോഗ്യം ഉറപ്പാക്കുന്നു. ഇരുമ്പ് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിച്ച് ശിരോചർമത്തിലേയ്ക്കുള്ള ഓക്സിജനും ആവശ്യമായ പോഷകങ്ങളും എത്തിക്കുന്നു.
മുടി കൊഴിച്ചില്‍ തടയാൻ
കാറ്റെച്ചിൻ, ഫ്ലേവനോയിഡ് എന്നിവ തേയിലയില്‍ അടങ്ങിയിട്ടുണ്ട്. ഇവയാണ് മുടി കൊഴിച്ചില്‍ തടയാൻ സഹായിക്കുന്നത്. കൂടാതെ കട്ടൻചായയില്‍ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റ് മുടി കൊഴിച്ചില്‍ തടയും.
ചർമാരോഗ്യത്തിന്
ആൻ്റി ഓക്സിഡൻ്റ്, ആൻ്റി ഏജിങ് സവിശേഷതകള്‍ കട്ടൻചായയില്‍ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യകരവും തിളക്കമാർന്നതുമായ ചർമ്മത്തിന് ഗുണകരമാണ്. ചർമത്തെ ബാധിക്കുന്ന അണുബാധകളെ ചെറുത്തു നിർത്താനും ഇവ സഹായിക്കും.
കണ്ടീഷ്ണർ
തലമുടിയില്‍ മികച്ച കണ്ടീഷ്ണറായി പ്രവർത്തിക്കാൻ കട്ടൻചായക്ക് കഴിയും. ചെമ്പരത്തി താളിക്കൊപ്പം ഇത് ഉപയോഗിച്ചു നോക്കൂ.
തേനും കട്ടൻചായയും
കട്ടൻചായയില്‍ കുറച്ച് തേൻ ചേർക്കാം. ഇത് ചർമ്മത്തില്‍ ഉപയോഗിക്കാം. ചർമ്മത്തെ ബാധിക്കുന്ന സോറിയാസിസ്, ഹെർപ്പസ് പോലെയുള്ള അണുബാധകള്‍ ഇത് തടയും.