‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍: വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസ്

Spread the love

കൊച്ചി: തിയേറ്ററില്‍ പ്രദർശനം തുടരുന്ന മോഹൻ ലാല്‍ ചിത്രം ‘തുടരും’മിന്റെ വ്യാജ പതിപ്പ് കണ്ട ഒരാള്‍ അറസ്റ്റില്‍.

ട്രെയിനില്‍ ഇരുന്ന് സിനിമയുടെ വ്യാജ പതിപ്പ് കണ്ട ഒരാളാണ് തൃശ്ശൂരില്‍ പിടിയിലായത്. ബെംഗളൂരു എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്.

തിയറ്ററില്‍ തകര്‍ത്തോടുന്ന ‘തുടരും’ സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങി വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂർ ഷൊർണ്ണൂർ റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരൻ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കള്‍.