
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 9ന്. പിആർഡി ചേമ്പറില്‍ മന്ത്രി വി.ശിവൻകുട്ടി ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലപ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകള്‍ വഴി ഒരു മണിക്കൂറിനകം തന്നെ ഫലം പ്രസിദ്ധീകരിക്കും.
ഔദ്യോഗിക വെബ്സൈറ്റായ
http://results.kite.kerala.gov.in/

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിവയിലൂടെ 2025 പത്താം ക്ലാസ് ഫലം പരിശോധിക്കാവുന്നതാണ്. വെബ്സൈറ്റുകള്‍ സന്ദർശിച്ച് റോള്‍ നമ്ബറും ജനനത്തീയതിയും നല്കി എസ്എസ്എല്‍സി ഫലം ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാം.
കേരള എസ്എസ്എല്‍സി ഫലം 2025 ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ആക്സസ് ചെയ്യാം. എസ്എസ്എല്‍സി പരീക്ഷാ ഫലം സ്കൂള്‍ തിരിച്ച് അറിയാനും സാധിക്കും. ഔദ്യോഗിക വെബ്സൈറ്റില്‍ സ്കൂള്‍ കോഡ് നല്കി ആക്സസ് ചെയ്യാവുന്നതാണ്.