സ്കൂളുകൾ തുറക്കാനിരിക്കെ ലഹരി വ്യാപനത്തിൽ ആശങ്കയിൽ കോട്ടയം ജില്ല; ജോലി തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മറവിൽ വൻതോതിൽ ലഹരി മരുന്നുകൾ എത്തുന്നതായി റിപ്പോർട്ട്; പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾ ഈ കെണിയിൽ വീഴുന്ന സാഹചര്യത്തിൽ ശക്തമായ നീക്കത്തിനോരുങ്ങി പോലീസ്

Spread the love

കോട്ടയം: സ്‌കൂളുകള്‍ തുറക്കാനിരിക്കെ പോലീസും എക്‌സൈസും അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ലഹരി വ്യാപനത്തില്‍ ആശങ്കയിലാണ്.

ഒഡീഷ, ആസാം, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള കഞ്ചാവ് മാഫിയ ജോലി തേടിയെത്തിയ ഭായിമാരുടെ മറവില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നു. ഇത് കോട്ടയത്തുള്ള ഇടനിലക്കാര്‍ വാങ്ങി ചെറുകിട വില്‍പനക്കാരിലൂടെ ചെറുപൊതികളാക്കി വിദ്യാര്‍ഥികള്‍ക്കു വിറ്റഴിക്കുന്നു.

പത്താം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഈ കെണിയില്‍ വീഴുന്ന സാഹചര്യത്തില്‍ പോലീസ് ശക്തമായ നീക്കത്തിനൊരുങ്ങുകയാണ്. കഞ്ചാവിന് പുറമെ എംഡിഎംഎയുടെ ലഭ്യതയും വില്‍പനയും വ്യാപകമായി തുടരുന്നു. സ്‌കൂളുകളില്‍ ചേരി തിരിഞ്ഞുള്ള അക്രമം ഭയന്ന് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ അവസാന ദിവസം കാമ്ബസുകളില്‍ പോലീസ് നിലയുറപ്പിച്ചിരുന്നു. സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയാണ് കുട്ടികളെ മടക്കി അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ അധ്യയനവര്‍ഷം പുലര്‍ത്തേണ്ട ജാഗ്രതകള്‍ സംബന്ധിച്ച്‌ പോലീസ് സ്‌കൂള്‍ അധികൃതര്‍ക്ക് ബോധവത്കരണം നല്‍കാനാനുള്ള ആലോചനയിലാണ്. ഒഡീഷയില്‍നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തില്‍നിന്ന് ഏഴു കിലോ കഞ്ചാവാണ് ജില്ലയില്‍ പലയിടങ്ങളില്‍ നിന്ന് എക്‌സൈസ് പിടിച്ചെടുത്തത്.

കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനുകളിലാണ് കഞ്ചാവ് വന്‍തോതില്‍ എത്തിച്ച്‌ കൈമാറ്റം നടക്കുന്നത്. പ്ലാറ്റ്‌ഫോമില്‍നിന്നുതന്നെ ഇത് കൈമാറുന്നതായാണ് സൂചന.

കേരളത്തില്‍ നിരോധനമുള്ള പുകയില ഉത്പന്നങ്ങള്‍ ഭായിമാരുടെ മറവില്‍ ലഹരിസംഘം വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്നുണ്ട്. കഞ്ചാവ് കേസുകളില്‍ ഒന്നിലേറെ തവണ പിടിയിലായ ശേഷം ജാമ്യം നേടി അതേ ആഴ്ചയില്‍ തന്നെ ഒഡീഷയില്‍നിന്ന് കഞ്ചാവുമായി വന്ന സംഭവങ്ങളുമുണ്ട്.