video
play-sharp-fill

വേനൽ ചൂട് കനക്കുന്നു ; കരുതിയിരിക്കാം കിഡ്നി സ്റ്റോണിനെ, ലക്ഷണങ്ങള്‍

വേനൽ ചൂട് കനക്കുന്നു ; കരുതിയിരിക്കാം കിഡ്നി സ്റ്റോണിനെ, ലക്ഷണങ്ങള്‍

Spread the love

വേനൽ ചൂട് കനത്തതോടെ പലവിധ രോ​ഗങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. അതിൽ ഒരു പ്രധാന രോ​ഗാവസ്ഥയാണ് കിഡ്നി സ്റ്റോൺ അഥവാ വൃക്കയിലെ കല്ല്. ചൂടുകാലത്ത് കിസ്നി സ്റ്റോൺ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്‍റെ ഒരു പ്രധാന കാരണം നിർജ്ജലീകരണമാണ്. വിയർക്കുന്നതിലൂടെ ശരീരത്തിൽ നിന്നും വലിയൊരു ശതമാനം ജലാംശവും നഷ്ടപ്പെടുന്നു. ഇത് വൃക്കകളിൽ ലവണങ്ങളും ധാതുക്കളും അടിഞ്ഞു കൂടാനും വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണാകുന്നു.

എന്താണ് വൃക്കയിലെ കല്ലുകള്‍

ധാതുക്കളും ലവണങ്ങളും ശരീരത്തിൽ വളരെ പ്രധാനമാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോ​ഗിച്ച ശേഷം ബാക്കി വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് പതിവ്. ഈ സമയം വൃക്കകളില്‍ കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ രൂപപ്പെടാം. ഇവ പതിയെ ഒന്നിച്ചു ചേര്‍ന്ന് വലിപ്പം കൂടാനും കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിപ്പം കുറഞ്ഞ കല്ലുകളാണെങ്കില്‍ മൂത്രത്തിലൂടെ തന്നെ ഇവ പുറത്തേക്ക് പോകുന്നു. എന്നാല്‍ വലിപ്പം കൂടിയ കല്ലുകള്‍ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

ലക്ഷണങ്ങള്‍

കല്ലിന്‍റെ വലിപ്പം, ആകൃതി, കല്ലു സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാം. അതിവേദനയാണ് കിഡ്നി സ്റ്റോണിന്‍റെ പ്രധാന ലക്ഷണം. കടുത്ത മഞ്ഞ നിറത്തിലെ മൂത്രം, മൂത്രം കുറയും, രക്തം കലര്‍ന്ന മൂത്രം, ഓക്കാനം, ഛര്‍ദ്ദി എന്നിവയും സാധാരണയായി അനുഭവപ്പെടാറുണ്ട്.

കല്ലുകള്‍ പലതരത്തില്‍

കാൽസ്യം ഓക്സലേറ്റ് കല്ലുകൾ: മൂത്രത്തില്‍ കാല്‍സ്യത്തിന്‍റെ അളവു കൂടുതലായി കാണപ്പെടുന്നതാണിത്.

യൂറിക് ആസിഡ് കല്ലുകൾ: വിട്ടുമാറാത്ത വയറിളക്കം, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം, അല്ലെങ്കിൽ പ്രമേഹം, മെറ്റബോളിക് സിൻഡ്രോം പോലുള്ള അവസ്ഥകൾ ഉള്ളവരിൽ യൂറിക് ആസിഡ് കല്ലുകൾ കൂടുതലായി കാണപ്പെടുന്നു.

സ്ട്രൂവൈറ്റ് കല്ലുകൾ: ഇത് മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്നതാണ്.

ഫോണ്‍ അടിക്കുമ്പോള്‍ നെഞ്ചിടിപ്പു കൂടും, ജെന്‍ സിയിലെ 65 ശതമാനം ആളുകളിലും റിങ്സൈറ്റി

വേനല്‍ക്കാലത്ത് കിഡ്നിസ്റ്റോണിനെ പ്രതിരോധിക്കാം

വെള്ളം കുടിക്കാം

വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ വരാതെ സൂക്ഷിക്കാനുള്ള ഒരു പ്രധാന മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ചൂടു കൂടുമ്പോൾ മൂത്രത്തിന്‍റെ അളവ് കുറയുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടാനും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഡയറ്റ്

ചീര, ബീറ്റ്‌റൂട്ട് പോലെ ഓക്‌സലേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് പരിമിതപ്പെടുത്തുക. കൂടാതെ ഉപ്പിന്‍റെയും അനിമല്‍ പ്രോട്ടീന്‍റെയും അമിത ഉപയോഗവും വേനല്‍ക്കാലത്ത് ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.