കൽപ്പറ്റയിലേക്കുള്ള യാത്രക്കിടയിൽ വഴിയരികിൽ കാറപകടം ; വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എം പി

Spread the love

കല്‍പ്പറ്റ : വാഹനാപകടത്തിൽപെട്ടവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിക്കുകയായിരുന്നു.

വൻ സുരക്ഷാസംഘം ഒപ്പം ഉണ്ടായിരുന്നിട്ടും പൊതുജന സുരക്ഷയെ മുൻനിർത്തിയാണ് എംപി ഇടപെട്ടത്.

സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച്‌ പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊയിലാണ്ടി സ്വദേശിയായ നൗഷാദ് കുടുംബവുമാണ് അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്നത്.