കൊല്ലം കിളിക്കൊല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; കിളിക്കൊല്ലൂർ എസ്എസ്ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് മരിച്ചത്

Spread the love

കൊല്ലം : കിളിക്കൊല്ലൂരിൽ പോലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കിളിക്കൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ മുറിയിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ജോലി സമ്മർദ്ധമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ എസ് എസ് ബി യിൽ നിന്ന് ഒഴിയണമെന്ന് കാണിച്ച് ഓമനക്കുട്ടൻ മേൽ ഉദ്യോഗസ്ഥരെ അടക്കം സമീപിച്ചിരുന്നു, ഇതുമായി ബന്ധപ്പെട്ട ലെറ്ററുകളൊക്കെ മേലുദ്യോഗസ്ഥർക്ക് നൽകിയതായും ഓമനക്കുട്ടൻ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.

എസ് എസ് ബി യിൽ തുടരുന്നത് തനിക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു എന്നും  അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.