ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ തദേശ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കാൻ: അയ്മനത്ത് നാളെ പ്രളയ പ്രതിരോധ മോക്ഡ്രിൽ

Spread the love

കോട്ടയം: അയ്മനം പഞ്ചായത്ത് പ്രളയ പ്രതിരോധ മോക്ഡ്രിൽ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 11ന് പുലിക്കുട്ടിശേരിയിലാണ് മോക്ഡ്രിൽ. റീബിൽഡ് കേരള പ്രോഗ്രാം ഫോർ

റിസൽറ്റ്സ് പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യ ശേഷി വർധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം

സാധ്യമാക്കുക എന്നിവയാണ് ലക്ഷ്യം. കില, കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണു മോക്ഡ്രിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു മുന്നോടിയായുള്ള ടേബിൾ ടോപ് യോഗം അയ്മനത്ത് നടന്നു. പഞ്ചായത്ത് വൈസ്

പ്രസിഡന്റ് മനോജ് കരീമഠം ഉദ്ഘാടനം ചെയ്തു. കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.