ബിഷപ്പുമാർ കെവിന്റെ വീട് സന്ദർശിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : പ്രണയത്തിൽ നിന്നു പിന്മാറാൻ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയി ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ കെവിന്റെ വീട് .
ഷപ്പുമാർ സന്ദർശിച്ചു ബൈബിൾ ഫെയിത്ത് മിഷൻ ഇന്ത്യ ആർച്ച് ബിഷപ്പ് മോസ്റ്റ് റെവ ഡോ മോസ്സസ് സ്വാമിദാസ്, ആംഗ്ലിക്കൽ സഭാ ബിഷപ്പ് റൈറ്റ് റെവ ഡോ തോമസ് മാവുങ്കൽ, പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷൻ മുൻ ചെയർമാൻ ഷിൻസ് പീറ്റർ, റെവ ജോൺ മാത്യു മൈലാടിക്കര, റവ എച്ച് സ്റ്റീഫൻ, റെവ എം എസ് അനിൽകുമാർ ,പി. രാജൻ പാറശ്ശാല, ജെയ്സൺ തോമസ് വാഴൂർ എന്നിവരുണ്ടായിരുന്നു.
കെവിന്റെ പിതാവിനെയും മാതാവിനെയും ഭാര്യയേയും സഹോദരിയേയും ഭവനത്തിൽ സന്ദർശിച്ച് പ്രാർത്ഥന നടത്തി.
Third Eye News Live
0