play-sharp-fill
സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന അനുയായിയെ കൊന്നത് ബിജെപിക്കാർതന്നെ , മൂന്ന് പേർ അറസ്റ്റിൽ

സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന അനുയായിയെ കൊന്നത് ബിജെപിക്കാർതന്നെ , മൂന്ന് പേർ അറസ്റ്റിൽ

സ്വന്തംലേഖകൻ

 

അമേഠി :അമേത്തിയിൽ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിക്കാർ തന്നെയാണെന്ന് പോലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു. പ്രാദേശിക തലത്തിൽ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ കാരണമെന്നും സിംഗ് കൂട്ടിച്ചേർത്തു.സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്. ഒളിവിൽ പോയവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ‘മൂന്ന് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്. അവരെയും ഉടൻ പിടികൂടും. ഇവർ അഞ്ച് പേർക്കും കൊല്ലപ്പെട്ട സുരേന്ദ്ര സിംഗുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ് എല്ലാ തെളിവുകളും വ്യക്തമാക്കുന്നത്. രാമചന്ദ്ര, ധർമ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതൽ ധർമ്മനാഥും സുരേന്ദ്ര സിംഗും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്’. എന്ന് ഒ പി സിംഗ് പറഞ്ഞു. പ്രതികളിലൊരാൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ സുരേന്ദ്ര സിംഗ് മറ്റൊരാളെയാണ് സ്ഥാനാർത്ഥിയായി നിർത്തിയത്. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അമേത്തിയിൽ സമൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിംഗ്. അമേത്തിയിലെ ബറൗലിയിലെ മുൻ ഗ്രാമമുഖ്യൻ കൂടിയാണ് സുരേന്ദ്ര സിംഗ്.കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ അമേത്തിയിൽ ബിജെപിയ്ക്ക് മേൽക്കൈ ഉണ്ടാക്കിയതിൽ മുഖ്യപങ്ക് വഹിച്ചതിനാലാണ് സുരേന്ദ്ര സിംഗ് കൊല്ലപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിൽവച്ച് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ 2015ൽ സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത ഗ്രാമമാണ് ബറൗലിയ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമാണ് സുരേന്ദ്ര സിംഗ് ഗ്രാമമുഖ്യന്റെ സ്ഥാനം രാജിവച്ചത്. സ്മൃതിയുടെ വിവാദ ചെരിപ്പ് വിതരണത്തിന് പിന്നിലും ഇയാളായിരുന്നു.