ജലദോഷവും ചുമയും വിട്ടുമാറുന്നില്ലേ? എങ്കിൽ ഇനി വിഷമിക്കണ്ട; അടുക്കളയിലെ ഈ മൂന്ന് ചേരുവകള്‍ ഉപയോഗിക്കൂ; ജലദോഷവും ചുമയും അകറ്റാം

Spread the love

കോട്ടയം: ജലദോഷവും ചുമയും സാധാരണമായ ഒരു രോഗമാണ്. പ്രത്യേകിച്ച്‌, കാലാവസ്ഥ മാറ്റങ്ങളോ തണുപ്പ് കൂടുതലുള്ള മാസങ്ങളില്‍ ഇത് സർവ സാധാരണമാണ്.

video
play-sharp-fill

ഇവ മരുന്നുകള്‍ ഉപയോഗിച്ച്‌ ഇത്തരം രോഗങ്ങള്‍ മാറ്റാൻ കഴിയുമെങ്കിലും, ശരീരത്തിന് ദോഷം വരുത്താത്തതും പാർശ്വഫലങ്ങള്‍ ഇല്ലാത്തതുമായ പ്രകൃതിദത്ത പരിഹാരങ്ങളാണ് പലരും ഇഷ്ടപ്പെടുന്നത്. ഇതിനായി അടുക്കളയില്‍ സാധാരണയായി ഉപയോഗിക്കുന്ന മൂന്ന് ചേരുവകള്‍ മാത്രമേ ആവശ്യമുള്ളൂ: തേൻ, ഇഞ്ചി, നാരങ്ങ. ഈ ചേരുവകള്‍ ഒരുമിച്ച്‌ ഉപയോഗിച്ച്‌ ജലദോഷവും ചുമയും അകറ്റാൻ സാധിക്കും.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 ടേബിള്‍ സ്പൂണ്‍ തേൻ
1 ടീസ്പൂണ്‍ ഇഞ്ചി നീര്
1 ടീസ്പൂണ്‍ നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം

മൂന്ന് ചേരുവകളും ഒരുമിച്ച്‌ ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ദിവസത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുക, പ്രത്യേകിച്ച്‌ രാവിലെയും ഉറങ്ങുന്നതിനുമുമ്ബും. അല്ലെങ്കില്‍ ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ കലർത്തിയോ ഹെർബല്‍ ടീ തയ്യാറാക്കിയോ കുടിക്കാം.

ഈ പ്രതിവിധി പൊതുവെ സുരക്ഷിതമാണെങ്കിലും, ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമല്ല. ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ ഏതെങ്കിലും ചേരുവകളോട് അലർജി ഉള്ള ആളുകള്‍ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കുക.