video
play-sharp-fill

വൈ എസ് ആർ ജഗന്റെ സ്ഥാനാരോഹണത്തിന് മമ്മൂട്ടിക്ക് ക്ഷണം

വൈ എസ് ആർ ജഗന്റെ സ്ഥാനാരോഹണത്തിന് മമ്മൂട്ടിക്ക് ക്ഷണം

Spread the love

സ്വന്തംലേഖകൻ

 

 

നിയുക്ത ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ആർ. ജഗന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മമ്മൂട്ടിക്ക് ക്ഷണം. പക്ഷെ ഇന്ന് തിരുപ്പതിയിൽ നടക്കുന്ന ചടങ്ങിൽ മറ്റ് തിരക്കുകൾ കാരണം മമ്മൂട്ടി പങ്കെടുക്കില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.വൈ.എസ്.ആർ ജഗന്റെ പിതാവും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖരറെഡ്ഡിയുടെ ജീവിതകഥ പറഞ്ഞ തെലുങ്ക് ചിത്രമായ യാത്രയിൽ മമ്മൂട്ടിയായിരുന്നു നായകൻ. തെലുങ്കിൽ വൻ വിജയം നേടിയ യാത്ര വൈ. എസ്.ആർ. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വിജയത്തിലും നിർണായക പങ്ക് വഹിച്ചിരുന്നു.ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചരിത്ര വിജയം നേടിയ വൈ.എസ്.ആർ. കോൺഗ്രസിന്റെ നേതാവായ വൈ.എസ്.ആർ. ജഗൻ ആന്ധ്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.സാക്ഷി എന്ന ടിവി ചാനലും ദിനപത്രവും അടങ്ങിയ മാദ്ധ്യമ ശൃംഖല വൈ.എസ്.ആർ. കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ട്.2004-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയാണ് വൈ.എസ്. ആർ ജഗൻ രാഷ്ട്രീയ ജീവിതമാരംഭിച്ചത്. തുടർന്ന് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് വൈ. എസ്.ആർ. കോൺഗ്രസ് എന്ന പാർട്ടി രൂപീകരിക്കുകയായിരുന്നു.