play-sharp-fill
തിരുവാതുക്കലിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; മജീഷ്യനായി പൊലീസ് അന്വേഷണം ഊർജിതം

തിരുവാതുക്കലിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു; മജീഷ്യനായി പൊലീസ് അന്വേഷണം ഊർജിതം

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാതുക്കലിൽ നിന്നും രണ്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും നാട്ടുകാർ കൂടിയപ്പോൾ രക്ഷപെടുകയും ചെയ്ത പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. മാജിക് കാട്ടി കുട്ടികളെ വശത്താക്കിയ ശേഷം തട്ടിക്കൊണ്ടോ പോകാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഇപ്പോൾ വെസ്റ്റ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നിന്നും പ്രതിയെന്ന് ആരോപിക്കുന്ന ആളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി രാവിലെ എട്ടു മണിയോടെ തന്നെ സി.ഐ വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തിരുവാതുക്കലിൽ എത്തി. ഇവിടെയുള്ള കുട്ടികളെ കണ്ട അന്വേഷണ സംഘം ഇവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് ഇവിടെയുണ്ടായിരുന്ന തൊഴിലാളികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം നടത്തുന്നതിനാണ് പൊലീസ് നീക്കം.
എന്നാൽ, തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായി എന്ന കുട്ടികളുടെ വാദം പൊലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് രണ്ടാം ക്ലാസുകാരിയുടെ കയ്യിൽ കയറി പിടിച്ചിരിക്കുന്നത്. ഇയാൾ എത്തിയത് സ്‌കൂട്ടറിലായിരുന്നു എന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനു തൊട്ടു മുൻപ് ഇയാൾ കുട്ടികൾക്ക് സമീപത്ത് നിന്ന് ഫോൺ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഭവ സ്ഥലത്ത് ടെലിഫോൺ ടവർ ലൊക്കേഷനുകളും, ഫോൺ നമ്പരുകളും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ കൃത്യമായ വ്യക്തതയുണ്ടാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.


കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച വാർത്ത ഇവിടെ വായിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാപ്പകൽ തിരുവാതുക്കൽ ജംഗ്ഷനിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു