video
play-sharp-fill

സ്തനാർബുദ ഘട്ടം എങ്ങനെ നിർണയിക്കാം? സ്തനാർബുദത്തിന്റെ 5 ഘട്ടങ്ങൾ ; ലക്ഷണങ്ങൾ എന്തൊക്കെ അറിഞ്ഞിരിക്കാം

സ്തനാർബുദ ഘട്ടം എങ്ങനെ നിർണയിക്കാം? സ്തനാർബുദത്തിന്റെ 5 ഘട്ടങ്ങൾ ; ലക്ഷണങ്ങൾ എന്തൊക്കെ അറിഞ്ഞിരിക്കാം

Spread the love

സ്തനത്തിലെ അസാധാരണമായ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് സ്തനാർബുദം. തീവ്രതയെ അടിസ്ഥാനപ്പെടുത്തി ഘട്ടം 0 മുതൽ ഘട്ടം 4 വരെ, അഞ്ച് സ്റ്റേജുകളായാണ് സ്തനാർബുദത്തെ വേർതിരിച്ചിരിക്കുന്നത്. ട്യൂമറിന്റെ വലിപ്പം, കാൻസർ എത്രത്തോളം വ്യാപിച്ചിരിക്കുന്നു തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് കാൻസർ എത്രത്തോളം പുരോഗമിച്ചിരിക്കുന്നതെന്ന് വിലയിരുത്തുക.

സ്തനാർബുദ ഘട്ടം എങ്ങനെ നിർണയിക്കാം?

ശാരീരിക പരിശോധന: നിങ്ങളുടെ സ്തനങ്ങളും പരിസര പ്രദേശങ്ങളും പരിശോധിക്കുന്നതിനൊപ്പം വ്യക്തിപരവും കുടുംബപരവുമായ മെഡിക്കൽ വിവരങ്ങളെ കുറിച്ച് വിലയിരുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇമേജിങ് പരിശോധന: എക്സ്-റേ, സിടി സ്കാനുകൾ, എംആർഐ, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി) സ്കാനുകൾ, അൾട്രാസൗണ്ട് തുടങ്ങിയ പരിശോധനകളിലൂടെ കാൻസർ ശരീരത്തിൽ എത്രത്തോളം വ്യാപിച്ചിരിക്കുന്നവെന്ന് മനസിലാക്കാൻ സാധിക്കും.

രക്ത പരിശോധന: കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തവും പ്രോട്ടീൻ അളവും വിലയിരുത്തുന്നതിന് രക്തപരിശോധനകൾ ആവശ്യമായി വരാം.

ബയോപ്സി: വ്യത്യസ്ത തരത്തിലുള്ള സ്തന ബയോപ്സികളുണ്ട്. സെന്റിനൽ ലിംഫ് നോഡ് ബയോപ്സി (SLNB) പോലുള്ളവ വളരെ സഹായകരമായിരിക്കും. കൂടാതെ ഹോർമോൺ റിസപ്റ്റർ പ്രോട്ടീനുകളുടെയും ഹ്യൂമൻ എപ്പിഡെർമൽ ഗ്രോത്ത് ഫാക്ടർ റിസപ്റ്റർ 2 (HER2) പ്രോട്ടീനുകളുടെയും സാന്നിധ്യം, അഭാവം അല്ലെങ്കിൽ അളവ് എന്നിവ പരിശോധിക്കുന്നതിനും ബയോപ്സി ചെയ്യാം.

ടിഎൻഎം സ്റ്റേജിങ് സിസ്റ്റം

കാൻസറിനെ ഘട്ടം ഘട്ടമായി നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് ടിഎൻഎം സ്റ്റേജിങ് സിസ്റ്റം.

ടി സ്റ്റേജിങ് കാറ്റ​ഗറി: പ്രൈമറി ട്യൂമറിന്റെ വലുപ്പമാണ് ടി കാറ്റ​ഗറി പരിഗണിക്കുന്നത്. ട്യൂമറിന്റെ വലുപ്പത്തെയും അത് നെഞ്ചിന്റെ ഭിത്തിയിലെക്കോ, ചർമത്തിലെക്കോ, സ്തനത്തിനടിയിലെക്കോ വ്യാപിച്ചിട്ടുണ്ടോ എന്നതിനെയും ആശ്രയിച്ച് 0-4 ​​അക്കങ്ങളാൽ അവ സ്കെയിൽ ചെയ്യുന്നു.

എൻ സ്റ്റേജിങ് കാറ്റ​ഗറി: സമീപത്തുള്ള ലിംഫ് നോഡുകളിലേക്ക് കാൻസർ കോശങ്ങൾ എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നതിനാണ് എൻ സ്റ്റേജിങ് കാറ്റ​ഗറി.

എം സ്റ്റേജിങ് കാറ്റ​ഗറി: സ്തനകലകളിൽ നിന്ന് കാൻസർ കോശങ്ങൾ വിദൂര അവയവങ്ങൾ, അതായത് കരൾ, അസ്ഥികൾ എന്നിവയിലേക്ക് വ്യാപിച്ചിട്ടുണ്ടോ അല്ലെങ്കിൽ എത്രത്തോളം വ്യാപിച്ചു എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ്.

ടിഎൻഎം സ്റ്റേജിങ് സിസ്റ്റത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാൻസറിന്റെ സ്റ്റേജ് മനസിലാക്കുന്നത്.

സ്തനാർബുദത്തിന്റെ 5 ഘട്ടങ്ങൾ

0 സ്റ്റേജ്: ഈ ഘട്ടത്തെ നോൺ-ഇൻവേസീവ് സ്തനാർബുദം എന്നറിയപ്പെടുന്നു. ട്യൂമർ സ്തന ലോബ്യൂളുകളിലും (പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ) സ്തന നാളങ്ങളിലും (മുലക്കണ്ണിലേക്ക് മുലപ്പാൽ കൊണ്ടുപോകുന്ന ട്യൂബുകൾ) മാത്രമാണ് കാണപ്പെടുന്നത്.

ലക്ഷണങ്ങൾ: ഈ ഘട്ടത്തിൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ മാമോ​ഗ്രാമിലൂടെ അസാധാരണ വളർച്ച കണ്ടെത്താം.

1 സ്റ്റേജ്: ലിംഫ് നോഡുകളിലേക്ക് കാൻസർ കോശങ്ങൾ വ്യാപിച്ചിട്ടുണ്ട്. ആക്രമണാത്മകമാണ്. ട്യൂമർ രണ്ട് സെന്റിമീറ്റർ വരെ വലിപ്പമുണ്ടാകും.

ഈ ഘട്ടത്തെ രണ്ടായി തിരിക്കാം

1A: സ്തനങ്ങൾക്ക് പുറത്തേക്ക് മുഴകൾ വ്യാപിച്ചിട്ടില്ല, പക്ഷേ 2 സെന്റീമീറ്റർ വരെ വലിപ്പമുണ്ട്.

1B: ട്യൂമർ രണ്ട് സെന്റിമീറ്ററിൽ താഴെയാണ്, എന്നാൽ ചെറിയ ഗ്രൂപ്പുകളായി അടുത്തുള്ള ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കുന്നു.

ലക്ഷണങ്ങൾ: ഈ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകമാകാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ട്.

സ്തനത്തിൽ മുഴകൾ

മുലക്കണ്ണിൽ നിന്ന് സ്രവണം

ചർമം മങ്ങൽ

മുലക്കണ്ണ് ഉള്ളിലേക്ക് മാറുന്നു

2 സ്റ്റേജ്: സ്തനാർബുദം രണ്ട് മുതൽ അഞ്ച് സെന്റീമീറ്റർ (അല്ലെങ്കിൽ അതിൽ കൂടുതൽ) വരെയാകുമ്പോഴോ അല്ലെങ്കിൽ ഒന്ന് മുതൽ മൂന്ന് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്നതാണ് സ്റ്റേജ് 2.

ലക്ഷണങ്ങൾ: സ്റ്റേജ് ഒന്നിൽ ഉണ്ടായ അതെ ലക്ഷണങ്ങൾ ഈ ഘട്ടത്തിലും ഉണ്ടാകാം.

3 സ്റ്റേജ്: കാൻസർ നാല് മുതൽ ഒമ്പത് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിരിക്കാം, അല്ലെങ്കിൽ ട്യൂമർ 5 സെന്റിമീറ്ററിൽ കൂടുതൽ വലുപ്പം വച്ചിരിക്കാം, അല്ലെങ്കിൽ ട്യൂമർ ഏത് വലുപ്പത്തിലാണെങ്കിലും നെഞ്ചിന്റെ ഭിത്തിയിലേക്ക് വ്യാപിച്ചിരിക്കാം.

ഈ ഘട്ടം മൂന്നായി തിരിക്കാം

സ്റ്റേജ് 3A: സ്തനാർബുദം 5 സെന്റീമീറ്ററിൽ കൂടുതൽ വലുതും ഒന്ന് മുതൽ മൂന്ന് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ട്, അല്ലെങ്കിൽ ഏത് വലുപ്പത്തിലുള്ള ട്യൂമറിലേക്കും നാല് മുതൽ ഒമ്പത് വരെ ലിംഫ് നോഡുകളിലേക്ക് വ്യാപിച്ചിട്ടുമുണ്ട്.

സ്റ്റേജ് 3B: കാൻസർ നെഞ്ചിലെ ഭിത്തിയിലേക്ക് വ്യാപിച്ചിരിക്കുന്നു, ഒമ്പത് ലിംഫ് നോഡുകളിൽ വരെ കാണപ്പെടാം.

സ്റ്റേജ് 3D: ഏത് വലുപ്പത്തിലുള്ള ട്യൂമറായാലും സ്തനത്തിന്റെ തൊലിയിലേക്കും നെഞ്ചിന്റെ ഭിത്തിയിലേക്കും പത്തോ അതിലധികമോ ലിംഫ് നോഡുകളിലേക്കും വ്യാപിച്ചിട്ടുണ്ടാകും.

ലക്ഷണങ്ങൾ: മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് മൂന്നാം ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമായിരിക്കും.

സ്തനത്തിൽ മുഴ

ചർമത്തിന്റെ ഘടനയിൽ മാറ്റം

വ്രണങ്ങൾ

ചൊറിച്ചിൽ

വീക്കം

മുലക്കണ്ണിൽ നിന്ന് സ്രവണം

4 സ്റ്റേജ്: സ്തനാർബുദത്തിന്റെ ഏറ്റവും അഡ്വാൻഡ് ഘട്ടമാണിത്. സ്തനത്തിനും സമീപത്തുള്ള കലകൾക്കും അപ്പുറം കരൾ, അസ്ഥി, തലച്ചോറ് തുടങ്ങിയ വിദൂര അവയവങ്ങളിലേക്ക് കാൻസർ വ്യാപിച്ചിരിക്കുന്നു.

ലക്ഷണങ്ങൾ: നാലാം ഘട്ട സ്തനാർബുദ ലക്ഷണങ്ങൾ കാൻസർ എവിടെയാണ് പടർന്നിരിക്കുന്നത് എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. അസ്ഥികളിലേക്ക് പടർന്നിരിക്കുന്നതെങ്കിൽ ഒടിവുകൾക്കും വേദനയ്ക്കും കാരണമാകും. ശ്വാസകോശത്തിലെ കാൻസർ ശ്വാസതടസ്സത്തിനും ശ്വസിക്കാൻ ബുദ്ധിമുട്ടിനും കാരണമാകും. തലച്ചോറിലെ കാൻസർ തലവേദനയ്ക്കും അപസ്മാരത്തിനും കാരണമാകും. കരളിലേക്ക് പടർന്ന കാൻസർ മഞ്ഞപ്പിത്തത്തിന് കാരണമാകും

സ്തനാർബുദം ഒരു ഘട്ടത്തിൽ നിന്ന് മറ്റൊന്നിലേക്ക് എങ്ങനെ പുരോഗമിക്കുന്നു എന്നത് ഹോർമോൺ റിസപ്റ്റർ പ്രോട്ടീനുകളുടെ പ്രവർത്തനം, നിങ്ങളുടെ കുടുംബത്തിലെ സ്തനാർബുദ ചരിത്രം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം.

കാൻസറിനെതിരെ പ്രതിരോധം തീർക്കാം

ശരീരഭാരം ക്രമീകരിച്ചു നിലനിർത്തുക

അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്ക് പകരം ആരോ​ഗ്യകരമായ ഭക്ഷണം ക്രമം പിന്തുടരുക. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ലീൻ പ്രോട്ടീൻ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക.

ശാരീരികമായി സജീവമായിരിക്കുക

മദ്യപാനവും പുകവലിയും ഒഴിവാക്കുക