video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Thursday, May 22, 2025
HomeLocalKottayamമാർക്കറ്റ് ചെയ്യാൻ കഴിയുന്ന ആള്‍ എന്ന നിലയ്ക്കാണ് വേടനെ ആളുകള്‍ പിന്തുണയ്ക്കുന്നതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്:...

മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ആള്‍ എന്ന നിലയ്ക്കാണ് വേടനെ ആളുകള്‍ പിന്തുണയ്ക്കുന്നതെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്: സുരേഷ് ഗോപി ഉടുപ്പിടാത നടക്കുന്നതിനെയും ശാന്തിവിള വിമർശിച്ചു.

Spread the love

കൊച്ചി:റാപ്പർ വേടനെ പുലിനഖം സൂക്ഷിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത നടപടി വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. സുരേഷ് ഗോപിയേയും അഖില്‍ മാരാരേയും പോലെ പ്രമുഖർ പുലിനഖം ഉപയോഗിക്കുമ്ബോള്‍ എന്തുകൊണ്ട് വേടനെ മാത്രം കേസില്‍ കുടുക്കി അകത്തിട്ടുവെന്ന ചോദ്യമാണ് പലരും ഉയർത്തിയത്.

മാത്രമല്ല മോഹൻലാലിന്റെ ആനക്കൊമ്ബ് കേസും ചിലർ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ശാന്തിവിള പറഞ്ഞു. അതേസമയം മാർക്കറ്റ് ചെയ്യാൻ കഴിയുന്ന ആള്‍ എന്ന നിലയ്ക്കാണ് വേടനെ ആളുകള്‍ പിന്തുണയ്ക്കുന്നതെന്നും ശാന്തിവിള പറഞ്ഞു. ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ഒരു കുറ്റത്തില്‍ പെട്ടാല്‍ ചിലർ മാത്രം ഇരയാകുകയും ചിലർ അല്ലാതിരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. നന്നായി വിറ്റെടുക്കാൻ കഴിയുന്ന ഒന്നാണ് ജാതി. ഇവിടെ സവർണ ജാതിക്കാരൊഴിച്ച്‌ ബാക്കിയെല്ലാവരും ജാതി പറയും. വെള്ളാപ്പള്ളി നടേശന് നായൻമാരെയൊക്കെ എന്ത് പറഞ്ഞാലും പ്രശ്നമില്ല. തിരിച്ചാണ് പറയുന്നതെങ്കില്‍ സിപിഎം അടക്കം ഇളകും. സുകുമാരൻ നായരെ എനിക്ക് ഇഷ്ടമല്ല, എന്നാല്‍ വെള്ളാപ്പള്ളിയെ പോലെ വിവരക്കേട് പറയില്ല. 30 വർഷമായി എസ് എൻ എഡി പിയെ വെള്ളാപ്പള്ളി വിഴുങ്ങുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും വെള്ളാപ്പള്ളിയുടെ കാല് പിടിക്കും പക്ഷെ സുകുമാരൻ നായരെ ചീത്തയും വിളിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാപ്പറായ വേടന്റെ സമുദായത്തിന് ഇന്നിപ്പോള്‍ കേരളത്തില്‍ ജീവിക്കാൻ എന്താണ് പ്രശ്നമുള്ളത്? എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുകയും നായൻമാരെ ചീത്തവിളിക്കുകയും ചെയ്യുകയാണിവർ. ഇവനൊക്കെ തല ഉയർത്തി നടക്കുന്നത് ശ്രീനാരായണ ഗുരുസ്വാമിയുടേയോ അയ്യങ്കാളിയുടേയോ കഴിവുകൊണ്ടല്ല, മറിച്ച്‌ ഇഎംഎസ് എന്ന വാലുള്ള വമ്ബൂതിരിപ്പാടും പി കൃഷ്ണപിള്ളയെന്ന പിള്ളയും വിടി ഭട്ടത്തിരിപ്പാടിനെ പോലെ നമ്ബ്യാരായ എകെജിയെ പോലെയുള്ളവർ ഒരുപാട് സഹനസമരം നടത്തിയാണ് അതിന് അവസരം ഒരുക്കിയത്. അതൊക്കെ മറന്ന് ഞങ്ങള്‍ വലിയ ആളുകളാണ് എന്ന മട്ടില്‍ നടക്കും.

ഒരു മൈക്ക് കിട്ടിയാല്‍ തമ്ബ്രാക്കളെ എന്നൊക്കെയാണ് വിളിക്കുന്നത്. ആരെങ്കിലും ഇന്നത്തെ കാലത്ത് തമ്ബ്രാക്കളെ എന്ന് വിളിക്കുമോ? അങ്ങനെയുള്ള നാട്ടില്‍ വേടനെ പോലൊരു ചെറുപ്പക്കാരാൻ തമ്ബ്രാനെ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ വലിച്ചതിന്റെ പുറത്തായിരിക്കും. എന്തായാലും പുറത്തിറങ്ങിയപ്പോള്‍ അവൻ നന്നാവാൻ ശ്രമിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. തെറ്റുകള്‍ ആർക്കും പറ്റും. ചിലപ്പോള്‍ ആ ചെക്കൻ രക്ഷപ്പെട്ടേക്കാം.
ഷൈൻ ടോം ചാക്കോയും തിരുത്താൻ ശ്രമിക്കുന്നുണ്ട്. വേടനും നന്നാവുമായിരിക്കും. വനം മന്ത്രിയൊക്കെ വേടനെ പിന്തുണച്ചല്ലോ. വേടനെ പറ്റി പറയുമ്ബോള്‍ ഉള്ള ചർച്ച മോഹൻലാലിന്റെ കൈയ്യില്‍ നിന്നും ആനക്കൊമ്ബ് പിടിച്ചതിനെ കുറിച്ചാണ്. കരുണാകരന്റ വീട്ടില്‍ ആനകൊമ്ബുണ്ട്. ഗണേശന്റെ വീട്ടില്‍ ആനക്കൊമ്ബുണ്ട്. പിന്നെ നിയമത്തിന് നിയമത്തിന്റെ വഴിക്ക് പോകേണ്ടേ. പുലി നഖത്തെ കുറിച്ചൊക്കെ അന്വേഷിക്കണ്ടേ. എന്തായാലും തെറ്റ് തിരുത്തിയിട്ട് വേടൻ മടങ്ങി വരട്ടെ. വേടൻ ജാതി പറഞ്ഞ് നാക്ക് കഴിയുമ്ബോള്‍ അവൻ നിർത്തട്ടെ.

കിലോ കണക്കിന് കിട്ടിയില്ല കുറച്ച്‌ കഞ്ചാവെ കിട്ടിയുള്ളൂ എന്ന് പറയുന്നതിലൊന്നും അർത്ഥമില്ല. വേടനെ ആയാലും വേടത്തി ആയാലാും ഇവരുടെ കൂടെയുള്ളവർ തന്നെയാണ് വിവരം ചോർത്തുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, ജാതീയമായി ഒന്നും പറയാതിരുന്നാല്‍ മതി.
മോഹൻലാലിന്റെ ആനക്കൊമ്ബ് കേസില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. അയാള്‍ ആ ആനക്കൊമ്ബ് വിലകൊടുത്ത് വാങ്ങിയതാണ്, അല്ല പാരമ്ബര്യമാണോ. എന്തായാലും ആനകൊമ്ബ്, കലമാൻ കൊമ്ബ് എന്നിവയൊക്കെ വീട്ടില്‍ സരക്ഷിക്കുന്നത് നല്ലതല്ല, വേണമെങ്കില്‍ അത് മ്യസിയത്തില്‍ സൂക്ഷിക്കട്ടെ.

സുരേഷ് ഗോപി പിന്നെ കേന്ദ്രമന്ത്രിയാണല്ലോ, അടുത്ത ജൻമത്തില്‍ നമ്ബൂരി ആകാൻ ഉള്ളതുകൊണ്ട് ഉടുപ്പൊക്കെ ഊരിയിട്ട് പുലി നഖവുമായി നടക്കുന്നു. സുരേഷ് ഗോപി നാളെ പറയും അത് പ്ലാസ്റ്റിക് ആണെന്ന്. സുരേഷ് ഗോപിക്കായാലും നിയമം നിയമം തന്നെയാണ്. രണ്ട് പുലിനഖമുള്ള മാല സുരേഷ് ഗോപി ഇട്ടു എന്ന് പറഞ്ഞാല്‍ നിയമപരമായി തെറ്റാണ്. ചത്ത പുലിയുടെ വായില്‍ നിന്നും പല്ല് എടുത്ത് ധരിച്ച്‌ പുണ്യമായി കരുതി കോയിലില്‍ കയറി പോകുകയാണ്.
ഉടുപ്പ് ഊരി നടക്കുന്നത് തന്നെ വൃത്തികേടാണ്. അതിനിടേലാമ് പത്ത് പതിനഞ്ച് മാലയും പുലിനഖവുമെല്ലാം. വേടനെ അന്വേഷിക്കുന്നത് പോലെ തന്നെ സുരേഷ് ഗോപിയേയും അന്വേഷിക്കണം’, ശാന്തിവിള പറഞ്ഞു.

അംബേദ്കറിന്റേയും അയ്യങ്കാളിയുടേയും പ്രതിപുരുഷനായി വേടനെ ചൂണ്ടിക്കാണിക്കുന്നുവെന്ന് പറയുന്നത് കുമാരനാശാന് പകരം വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നതിന് തുല്യമാണ്. വേടനെ എനിക്ക് അറിയില്ലായിരുന്നു. റാപ്പ് എന്ന് പറയുന്നത് തന്നെ കഞ്ചാവടിക്കുന്ന തല്ലിപ്പൊളി പിള്ളേർക്ക് പറഞ്ഞിട്ടുള്ള കാര്യമാണ്. കലാഭാവൻമണി നല്ല നാടൻ പാട്ട് ചെയ്തിരുന്നു. അതിനെയൊക്കെയാണ് ഞാൻ സംഗീതം എന്ന് പറയുന്നത്. എംജി ശ്രീകുമാറിന് വേടനെ തനിക്ക് അറിയില്ലെന്ന് പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ശ്രീകുമാറിന് കള്ളം പറയേണ്ട കാര്യമില്ലല്ലോ. ശ്രീകുമാറിന് വേടനെ അറിയില്ലെന്ന് പറയുമ്ബോള്‍ ശ്രീകുമാറിന്റെ അച്ഛന്റെ പേര് തേടി ചിലർ ഇറങ്ങും, നായര്, ഇവൻ മറ്റേ ജാതിയും. അപ്പോള്‍ ചിലർ ഇറങ്ങും. ഈ വിവാദങ്ങളൊന്നും ശ്രീകുമാറിനെ ബാധിക്കാൻ പോകുന്നില്ല.

മൂന്ന് ഉത്സവ പറമ്ബില്‍ പോയി കളകുള പാടിയത് കൊണ്ട് ഇവനെ അറിയണം എന്ന് പറയുന്നതൊന്നും കാര്യമാക്കേണ്ട.
ഇപ്പോഴത്തെ കാലത്ത് കഞ്ചാവും പുലിനഖും ഷർട്ടിടാത്തവൻമാരെയുമൊക്കെയായിരിക്കാം ആളുകള്‍ക്ക് താത്പര്യം. ഏതെങ്കിലും വേദിയില്‍ യേശുദാസ് ഷർട്ടിടാതെ , ഉടുപ്പൊക്കെ ഊരിക്കളഞ്ഞ് സ്വന്തം ശരീരം കാണിച്ച്‌ പാടുന്നതൊക്കെ ആരെങ്കിലും കണ്ടിട്ടുണ്ടോ? യേശുദാസ് സ്റ്റേജില്‍ ഉറഞ്ഞ് തുള്ളിയിട്ടുണ്ടോ? ജാനകിയമ്മ സ്റ്റേജില്‍ ഫ്രീസായി നിക്കുന്നത് പോലെയാണ്. ജയചന്ദ്രൻ ഒരു കൊച്ച്‌ ഡയറി കൊണ്ട് പാടാൻ വരും. ഇപ്പോള്‍ അതൊക്കെ മാറി, സ്റ്റേജില്‍ കലാപം ഉണ്ടാക്കുന്നവരാണ് വേണ്ടത്.

സിനിമയില്‍ ജാതി ഉണ്ട്. വിജയ ജാതിയാണെങ്കില്‍ വിജയിക്കും. പക്ഷെ പരാജയപ്പെട്ടാല്‍ എത്ര ചെയ്താലും പൊളിഞ്ഞ് പോകും. സക്സസ് എന്നത് കഴിവ് മാത്രമല്ല. ഭാഗ്യം കൂടി വേണം. പിന്നെ പൊക്കി വിടാൻ ഒരു ഗോഡ് ഫാദറും. വേടനെയൊക്കെ പൊക്കി കൊണ്ട് നടക്കുന്നത് പോലെ കൊണ്ടുപോകാൻ ആള് വേണം. വേടന് ബുദ്ധിയുണ്ടെങ്കില്‍ ഇനി അയാള്‍ തിരുത്തും.
വേടനെ ആളുകള്‍ പിന്തുണക്കാൻ കാരണം വിറ്റെടുക്കാൻ പറ്റുന്നത് കൊണ്ട് തന്നെയാണ്. അയാളെന്തിനാണ് വീട്ടില്‍ മഴു സൂക്ഷിച്ചത്. ഇനി വേടന് അവന്റെ വരികള്‍ മറ്റാരെങ്കിലും ചെയ്ത് കൊടുക്കുന്നതാണോയെന്ന് പറയാൻ സാധിക്കില്ല.

നേരത്തേ കലാഭവൻ മണി എഴുതി തയ്യാറാക്കി എന്ന് പറയുന്ന ഗാനങ്ങള്‍ വേറൊരാളാണ് എഴുതി കൊടുത്തത്. മണി മരിച്ചപ്പോഴാണ് ഇതൊക്കെ അറിയുന്നത്. ഷണ്‍മുഖൻ വെങ്കിടൻ എന്ന് പറയുന്ന ഒരു പാവം മനുഷ്യനാണ് എഴുതി കൊടുത്തത്. അയാള്‍ക്ക് ചാരായമൊക്കെ വാങ്ങിക്കൊടുത്താണ് എഴുതിച്ചത്. താനാണ് എഴുതിയതെന്ന് വേടൻ പറഞ്ഞിട്ടില്ല. ചിലപ്പോള്‍ അവൻ തന്നെ എഴുതിയിട്ടും ഉണ്ടാകും. ജാതി പറയുന്ന സാധാനം പറഞ്ഞാള്‍ ആളെ കിട്ടുമെന്ന് കരുതി സ്വയം തയ്യാറാക്കിയതോ അല്ലെങ്കില്‍ ആരെങ്കിലും ചെയ്ത് കൊടുത്തതോ ആകാം’, ശാന്തിവിള കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments