
ചട്ടം ലംഘിച്ച് കുമരകത്തെ റിസോര്‍ട്ടില്‍ രഹസ്യയോഗം; ആർഎസ്എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം; സംഭവം ഗൗരവതരമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
കോട്ടയം: ചട്ടം ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതില്‍ നടപടി.
കുമരകത്തെ റിസോർട്ടില്‍ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയില്‍ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.
ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസർമാരും 5 അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫിസർമാരും കോട്ടയം കുമരകത്തെ റിസോർട്ടില്‍ യോഗം ചേർന്നത്. വിവിധ ജയിലുകളിലെ ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ ഗൗരവത്തോടെ കാണണമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലമാറ്റം. സംഘടന രൂപീകരിച്ചതായോ രാഷ്ട്രീയ പ്രവർത്തനം നടത്തിയതായോ തെളിവ് ലഭിച്ചിട്ടില്ലെന്ന് ജയില്‍ വകുപ്പ് പറയുന്നു.
Third Eye News Live
0