video
play-sharp-fill

പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്; വളർത്ത് പൂച്ചകൾക്ക് പാല് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യമാണ്; വളർത്ത് പൂച്ചകൾക്ക് പാല് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണേ

Spread the love

വീട്ടിൽ ഒരു പൂച്ചയെങ്കിലും ഇല്ലാത്തവർ ഉണ്ടാകില്ല. പൂച്ചകളെ പരിപാലിക്കുന്നത് കുറച്ചധികം ബുദ്ധിമുട്ടുള്ള കാര്യവുമാണ്.

വളർത്ത് പൂച്ചയ്ക്ക് നിങ്ങൾ പാല് കൊടുക്കാറുണ്ടോ? ഇത് ഗുണത്തേക്കാളും പൂച്ചയ്ക്ക് ദോഷമാണ് ഉണ്ടാക്കുക. പൂച്ചയെ വളർത്തുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

1. പൂച്ചകൾക്ക് പാല് കുടിക്കാൻ ഇഷ്ടമാണ്. എന്നാൽ അവയ്ക്ക് ഇഷ്ടമായതുകൊണ്ട് അതൊരിക്കലും അവരുടെ ആരോഗ്യത്തിന് നല്ലതാവണമെന്നില്ല. പ്രായമുള്ള പൂച്ചകൾക്ക് ലാക്ടോസിന്റെ ചെറിയ തോതിലുള്ള അളവ് പോലും താങ്ങാൻ സാധിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പൂച്ചകളുടെ ശരീരത്തിൽ ലാക്ടോസിന്റെ അളവ് കൂടിയാൽ ദഹനം ശരിയായ രീതിയിൽ നടക്കില്ല. ഇത് വയറ് വീർക്കൽ, ഛർദ്ദി, വയറിളക്കം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്നു.

3. ചെറുപ്രായം കഴിഞ്ഞ പൂച്ചകളിൽ ലാക്ടോസ് ദഹിപ്പിക്കാനുള്ള എൻസൈമിന്റെ ഉത്പാദനം ഇല്ലാതാകുന്നു. ഇത് പല രോഗങ്ങൾക്കും വഴിയൊരുക്കും.

4. പൂച്ചകുട്ടികൾക്ക് പാല് കൊടുക്കാമെങ്കിലും, അമ്മയുടെ പാല് നൽകുന്നതാണ് നല്ലത്. എന്തെങ്കിലും അത്യാവശ്യ ഘട്ടങ്ങൾ വന്നാൽ പൂച്ചകുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പാല് കൊടുക്കാവുന്നതാണ്..

5. പശുപാലിൽ അമിതമായി ലാക്ടോസ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പോഷകഗുണങ്ങളുടെ കുറവും ഉണ്ട്. ഇത് പൂച്ചകുട്ടികൾക്ക് ദഹന സംബന്ധമായ പ്രശ്‍നങ്ങൾക്ക് വഴിയൊരുക്കുന്നു.

6. പൂച്ചകൾക്കായി പ്രത്യേകം തയാറാക്കിയ ലാക്ടോസ് ചേരാത്ത പാല് ലഭിക്കും. അല്ലെങ്കിൽ ചെറിയ അളവിൽ ആട്ടിൻപാലും നൽകാവുന്നതാണ്.

7. മറ്റെന്തിനേക്കാളും വെള്ളം കുടിക്കുന്നതാണ് പൂച്ചകളുടെ ആരോഗ്യത്തിന് നല്ലത്. വെറ്റ് ഫുഡ് കൊടുക്കുന്നതിലൂടെ ധാരാളം ജലം പൂച്ചയ്ക്ക് ലഭിക്കുന്നു.

8. പൂച്ചകൾക്ക് പാല് നൽകേണ്ടതിന്റെ ആവശ്യകത വളരെ കുറവാണ്. അതിനാൽ തന്നെ പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ നൽകുന്നതാണ് നല്ലത്.