
അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നു; ‘എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ
2023ൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ കലാകാരൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗം. അതിന് ശേഷം ഭാര്യ രേണു രണ്ട് മക്കളടക്കമുള്ള കുടുംബത്തെ സഹായിക്കാൻ നിരവധി സന്നദ്ധ സംഘടനകൾ രംഗത്ത് വരികയും ഒരു വീട് വച്ച് നൽകുകയുമൊക്കെ ചെയ്തിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലെ മകനാണ് കിച്ചു എന്ന രാഹുൽ. കൊല്ലത്തൊരു ഇൻസ്റ്റിറ്റ്യൂട്ടിലാണ് രാഹുൽ ഇപ്പോൾ പഠിക്കുന്നത്. അതുകൊണ്ട് തന്നെ സുധിയുടെ വീട്ടിലാണ് രാഹുലുള്ളത്.
കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ രാഹുൽ പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ പറയുന്നു. സുധിയ്ക്ക് ഒപ്പമുള്ള ഫോട്ടോയും രാഹുൽ പങ്കുവച്ചിട്ടുണ്ട്.
“പ്രിയപെട്ടവരെ, ഞാൻ രാഹുൽ ദാസ്,ഒരുപാട് പേർക്ക് എന്നേ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കിൽ ഞാൻ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ..
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങൾ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാൻ വരട്ടെ….???”
, എന്നാണ് രാഹുൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് എത്തിയത്. പറയാനുള്ളത് എന്തായാലും തുറന്നു പറയണമെന്നും കേള്‍ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നുമാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്.