പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നേരെ മര്‍ദനം; ഡിസിസി അംഗത്തിനെതിരെ പരാതി; ദൃശ്യങ്ങള്‍ പുറത്ത്

Spread the love

കണ്ണൂര്‍: പൊതിച്ചോര്‍ ശേഖരിക്കാനായെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ചതായി പരാതി.

കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്തായിരുന്നു സംഭവം.

ഡിസിസി അംഗമായ പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മർദിച്ചതെന്നാണ് നേതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രഭാകരൻ മർദിച്ചതെർന്ന പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.