video
play-sharp-fill

സംസ്ഥാനത്ത് പ്രധാനമന്ത്രി എത്താൻ മണിക്കൂറുകള്‍ മാത്രം; വിഴിഞ്ഞത്ത് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

സംസ്ഥാനത്ത് പ്രധാനമന്ത്രി എത്താൻ മണിക്കൂറുകള്‍ മാത്രം; വിഴിഞ്ഞത്ത് ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി; അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖം നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കാനിരിക്കെ വിഴിഞ്ഞത്ത് ബോംബ് ഭീഷണി.

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണി വ്യാജമാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മലപ്പുറത്തെ ഒരു കേന്ദ്രത്തിലാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. എന്നാലിത് എവിടെയാണെന്നതില്‍ വ്യക്തതയില്ല.

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ആന്ധ്രപ്രദേശിലെ സന്ദർശനം പൂർത്തിയാക്കി ഇന്നു വൈകിട്ട് ഏഴിനുശേഷം തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി രാജ്‌ഭവനില്‍ തങ്ങും. നാളെ രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്തെത്തും.

തുറമുഖത്തിന്റെ പ്രവർത്തനസൗകര്യങ്ങള്‍ നോക്കിക്കാണും. തുടർന്ന് നടക്കുന്ന ചടങ്ങില്‍ ഏഴു പേരാണ് പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടാവുക. അത് ആരൊക്കെയെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം തീരുമാനിക്കും.

ഒന്നരമണിക്കൂറാണ് കമ്മിഷനിംഗ് ചടങ്ങ്. 12.30ന് ചടങ്ങ് പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങും.