മദ്യലഹരിയിൽ പോലീസിന് നേരെ ആക്രമണം ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

തിരുവനന്തപുരം : വെളളറടയിൽ മദ്യ ലഹരിയിൽ പൊലീസിനെ മർദിച്ച പ്രതി പിടിയിൽ. കൂതാളി സ്വദേശി ഷൈജു മോഹൻ(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ എത്തിയ പോലീസുകാരെ ഇയാൾ ആക്രമിക്കുകയായിരുന്നു.

നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group