video
play-sharp-fill

പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ഉണ്ട് ആരോഗ്യ ഗുണങ്ങൾ ഏറെ; പേരയില ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കൂ; ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാം

പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ഉണ്ട് ആരോഗ്യ ഗുണങ്ങൾ ഏറെ; പേരയില ഇട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കൂ; ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാം

Spread the love

കോട്ടയം: പേരയ്ക്ക ആരോഗ്യ ഗുണങ്ങളാല്‍ നിറഞ്ഞൊരു പഴമാണ്. ഈ പഴം വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. പേരയ്ക്ക പോലെ തന്നെ, പേരയിലയ്ക്കും ആരോഗ്യ ഗുണങ്ങളുണ്ട്.

ദഹനത്തിന് മുതല്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻവരെ പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സഹായിക്കും. പരന്മരാഗത വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി പേരയ്ക്കയും പേരയിലകളും ഉപയോഗിച്ചുവരുന്നു. ഇവ രണ്ടും വിധ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള മികച്ച പ്രകൃതിദത്ത പരിഹാരങ്ങളാണ്. പേരയില ഇട്ട വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാം.

1. കരളിന്റെ ആരോഗ്യത്തിന് മികച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരയില ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുകയും, കൊഴുപ്പ് എരിച്ചു കളയുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അതേസമയം കരളില്‍ കൊഴുപ്പ് ഉണ്ടാകുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇതിലൂടെ ഫാറ്റി ലിവറിന്റെ സാധ്യത തടയുന്നു.

2. ഗർഭധാരണ സാധ്യത വർധിപ്പിക്കുന്നു

ക്വെർസെറ്റിൻ, വിറ്റാമിൻ സി എന്നിവയുള്‍പ്പെടെയുള്ള ആന്റിഓക്‌സിഡന്റുകള്‍ പേരയിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യുല്‍പാദന കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തുരത്താൻ സഹായിക്കുന്നു.

3. ദഹനത്തെ സഹായിക്കുന്നു

എല്ലാ ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ് പേരയില വെള്ളം. പേരയിലകളില്‍ ആന്റി ബാക്ടീരിയല്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. കുടലിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്നു.

4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

പേരയില രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് അറിയപ്പെടുന്നു, ഇത് പ്രമേഹരോഗികള്‍ക്ക് ഗുണം ചെയ്യും. ഇലകളില്‍ ഫ്ലേവനോയ്ഡുകളും ടാനിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. പേരയില ചായ പതിവായി കുടിക്കുന്നത് പ്രമേഹത്തെ സ്വാഭാവികമായി നിയന്ത്രിക്കാൻ സഹായിക്കും.

4. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

പേരയിലയിലെ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങള്‍ രക്തക്കുഴലുകളെ സംരക്ഷിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

5. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പേരയില ചായ ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും ആസക്തികളെ നിയന്ത്രിക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാര സ്ഥിരമായി നിലനിർത്തുന്നതിനും ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കുന്നതിനും ദിവസത്തില്‍ രണ്ടുതവണ പേരയില ചായ കുടിക്കാം. ഇത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.