video
play-sharp-fill

‘വിവേചനമുള്ള സമൂഹമാണ് നമ്മുടേത്, ഇനിയും  മൂര്‍ച്ചയേറിയ പാട്ടുകള്‍ എഴുതും ‘; ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി വേടൻ

‘വിവേചനമുള്ള സമൂഹമാണ് നമ്മുടേത്, ഇനിയും മൂര്‍ച്ചയേറിയ പാട്ടുകള്‍ എഴുതും ‘; ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി വേടൻ

Spread the love

കൊച്ചി: പുലിപ്പല്ല് കേസില്‍ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ.

സമൂഹത്തില്‍ ഇരട്ട നീതി എന്ന കാര്യത്തില്‍ തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടൻ മറുപടി നല്‍കിയത്.

വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും ഒരുപോലെയല്ലെന്നും വേടൻ പ്രതികരിച്ചു. താൻ ഇനിയും മൂർച്ചയുള്ള പാട്ടുകള്‍ എഴുതുമെന്നും തെറ്റ് തിരുത്താൻ ശ്രമിക്കുമെന്നും വേടൻ വ്യക്തമാക്കി. സമൂഹത്തിന്റെ പിന്തുണയില്‍ വേടൻ നന്ദി അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാനൊരു കലാകാരൻ ആണ്, ഞാന്‍ എന്റെ കല ചെയ്യുന്നു. അത് നിങ്ങള്‍ കേള്‍ക്കുന്നു. അത്രതന്നെ.

പാട്ടെഴുതുകയെന്നതാണ് എന്റെ ജോലി. വേടന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ പൊതുസ്വത്താണ്. ഒരു കലാകാരന്‍ രാഷ്ട്രീയത്തെപ്പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചു പ്രതികരിക്കേണ്ടയാളാണ്’ വേടന്‍ പറഞ്ഞു.