video
play-sharp-fill

‘ആ പുലിപ്പല്ല് ആറ്റംബോംബ് ഒന്നുമല്ലല്ലോ; വേടന്റെ കാര്യത്തില്‍ വനംവകുപ്പെടുത്ത അത്യുല്‍സാഹമൊന്നും കേരളസമൂഹം അംഗീകരിക്കില്ല’; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

‘ആ പുലിപ്പല്ല് ആറ്റംബോംബ് ഒന്നുമല്ലല്ലോ; വേടന്റെ കാര്യത്തില്‍ വനംവകുപ്പെടുത്ത അത്യുല്‍സാഹമൊന്നും കേരളസമൂഹം അംഗീകരിക്കില്ല’; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

Spread the love

തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി.

റാപ്പര്‍ വേടനെതിരായി വനം വകുപ്പ് കേസെടുത്തതിനെതിരെ ആണ് ജോണ്‍ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായെത്തിയത്.

നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ലെന്നും അദ്ദേഹം എഴുതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റിന്‍റെ പൂർണരൂപം:
റാപ്പർ വേടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൻ്റെ സംഗീതശാഖ എനിക്കത്ര പരിചിതവുമല്ല. എന്നാല്‍ അദ്ദേഹത്തെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വിവാദത്തെക്കുറിച്ച്‌ പറയാതിരിക്കാൻ വയ്യ. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. എന്നാല്‍ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. വേടന്റെ കഴുത്തില്‍ പുലിപല്ല് കണ്ടെത്തിയത് മഹാസംഭവം എന്ന നിലയ്ക്കാണ് പ്രചരിപ്പിക്കപ്പെട്ടത്. ആറ്റംബോംബ് ഒന്നുമല്ലല്ലോ അത്. എത്രയോ പഴയ വീടുകളില്‍ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കരകൗശല വസ്തുക്കള്‍ ഉണ്ടാകും. ഇതിനേക്കാള്‍ എന്നെ അസ്വസ്ഥനാക്കിയത് മറ്റൊരു വാർത്താ ശകലമാണ്; “വേടന്റെ അമ്മ ശ്രീലങ്കൻ വംശജ, ആ കണക്ഷൻ കേസില്‍ ഉണ്ടെന്ന് വനംവകുപ്പ്”. ശുദ്ധ തെമ്മാടിത്തവും അസംബന്ധവുമാണ് ഇത്.