video
play-sharp-fill

മേക്കപ്പ്മാനെ വഴക്കു പറഞ്ഞ ശേഷം മമ്മൂട്ടി തന്നെ മേക്കപ്പ് ചെയ്തുകെടുത്തു:കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു.

മേക്കപ്പ്മാനെ വഴക്കു പറഞ്ഞ ശേഷം മമ്മൂട്ടി തന്നെ മേക്കപ്പ് ചെയ്തുകെടുത്തു:കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു.

Spread the love

കൊച്ചി: ബിനു പപ്പു എന്ന നടനെ മലയാളികള്‍ക്ക് സുപരിചിതമാണ്. നടനും സഹസംവിധായകനുമായ ബിനു പപ്പു മലയാളികള്‍ക്ക് പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകനാണ്.

കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ ചിത്രമായ ദി കിംഗില്‍ നടന്ന സംഭവമാണ് ബിനു പപ്പു പങ്കുവെച്ചിരിക്കുന്നത്. ദി കിംഗില്‍ വളരെ ക്ഷീണിതനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷമാണ് കുതിരവട്ടം പപ്പു ചെയ്തത്.

വളരെ ക്ഷീണിതനായാണ് പടത്തില്‍ കുതിരവട്ടം പപ്പുവിനെ കാണിക്കുന്നത്. അതിനാല്‍ തന്നെ പടത്തിന്റെ ഷൂട്ടിന്റെ സമയത്ത് അസുഖബാധിതനായിരുന്നു അദ്ദേഹം എന്ന ഒരു തെറ്റിധാരണയുണ്ടെന്നും. അങ്ങനെയല്ല അന്ന് ഭക്ഷണമൊക്കെ കുറച്ച്‌ സിനിമയക്ക് വേണ്ടി അങ്ങനെയായതാണെന്നും ഒരു അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതോടൊപ്പം തന്നെ മറ്റൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. സിനിമയ്ക്ക് വേണ്ടി ആദ്യം മേക്ക്‌അപ്പ് ചെയ്ത് വന്നത് കണ്ടപ്പോള്‍ മമ്മൂക്കക്ക് ഇഷ്ടമായില്ലെന്നും. ‘ഇങ്ങനെയാണോ ഇയാളെ പോർട്രൈറ്റ് ചെയ്യേണ്ടത്’ എന്ന് മമ്മൂക്ക ചോദിച്ചെന്നും ബിനു പപ്പു പറഞ്ഞു.

അതിനു പിന്നാലെ മമ്മൂക്ക തന്നെ കുതിരവട്ടം പപ്പുവിനെ മേക്കഅപ് ചെയ്തുവെന്നും അതിന്റെ ചിത്രങ്ങള്‍ ഇപ്പോഴും ഇന്റർനെറ്റില്‍ ഉണ്ടെന്നും കുതിരവട്ടം പപ്പു പറയുന്നു.