video
play-sharp-fill

വരന്റെ ഡ്യൂപ്പിനെ കണ്ട്  ഞെട്ടി വധു വേദി വിട്ടോടി: ആൾമാറാട്ടം നടത്തിയതിന് വരന്റെ ബന്ധുക്കളെ ബന്ധിയാക്കി വധുവിന്റെ കുടുംബം: ഒടുവിൽ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്: വിവാഹം മുടങ്ങി.

വരന്റെ ഡ്യൂപ്പിനെ കണ്ട്  ഞെട്ടി വധു വേദി വിട്ടോടി: ആൾമാറാട്ടം നടത്തിയതിന് വരന്റെ ബന്ധുക്കളെ ബന്ധിയാക്കി വധുവിന്റെ കുടുംബം: ഒടുവിൽ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്: വിവാഹം മുടങ്ങി.

Spread the love

ഡൽഹി:ഇന്നത്തെ കാലത്ത് വിവാഹം എന്നത് ഏറെ നാളത്തെ ആലോചനയ്ക്കും കാത്തിരിപ്പിനുമൊക്കെ ഒടുവില്‍ സംഭവിക്കുന്ന കാര്യമാണ്.
വരനും വധുവും പരസ്പരം കണ്ടും അറിഞ്ഞും മനസിലാക്കിയുമൊക്കെയാണ് വിവാഹത്തിലേക്ക് എത്തുന്നത്.

വിവാഹ ദിനമാകട്ടെ നിറയെ സന്തോഷവും ആഘോഷങ്ങളുമൊക്കെ നിറഞ്ഞ ദിവസവുമായിരിക്കും. പക്ഷേ, വിവാഹ വേദിയില്‍ ചെല്ലുമ്പോള്‍ ആള്‍മാറാട്ടം നടന്നാലോ? കരഞ്ഞു നിലവിളിച്ച്‌ ഓടുന്നത് സ്വാഭാവികം അല്ലേ.

കഴിഞ്ഞ ദിവസം യുപിയില്‍ സമാന തരത്തില്‍ ഒരു സംഭവമുണ്ടായി. യുപിയിലെ ഭദ്രോഹിയിലാണ് സംഭവം നടന്നത്. വരനും കുടുംബവും ബറാത്ത് ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്‍റെ വീട്ടുകാർ ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചു. വരനും വരന്‍റെ വീട്ടുകാരും വധുവിന്‍റെ വീട്ടുകാരോട് ഏറെ മര്യാദയോടെയാണ് സംസാരിച്ചതും വിശേഷങ്ങളൊക്കെ പങ്കുവെച്ചതും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെ വേദിയില്‍ വധുവിനായി കാത്തിരിപ്പിലായി വരൻ. ജയ്മാല ചടങ്ങിനുള്ള സമയമായതോടെ വധു കൂട്ടുകാർക്കൊപ്പം ചിരിച്ചു കളിച്ചും വിവാഹ വേദിയിലെത്തി. പക്ഷേ, വേദിയിലെത്തി വരനെ കണ്ടതും വധുവിന്‍റെ സന്തോഷമെല്ലാം പോയി.

“ഇയാളല്ല അതെന്നു’ അലറി വിളിച്ചു പറയുന്ന വധുവിനെയാണ് കാണുന്നത്. അവള്‍ വിവാഹ വേദിയില്‍ നിന്നും ഇറങ്ങി വരികയും വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്നും പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയുമായതോടെ വിവാഹ വേദി ഒരു സംഘർഷ സ്ഥലമായി. വധുവിന്‍റെ വീട്ടുകാർ അത്രയും നേരം കാണിച്ച ആതിഥ്യമര്യാദയൊക്കെ അങ്ങു മാറ്റിവെച്ചു. വരനെയും വീട്ടുകാരെയും ബന്ദികളാക്കി. വരന്‍റെ കുടുംബം ആള്‍മാറാട്ടം നടത്തിയെന്നായിരുന്നു അവരുടെ പരാതി. ഒടുവില്‍ കാര്യങ്ങളറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഒരു വിധം വരനെയും കുടുംബത്തെയും രക്ഷിക്കുകയായിരുന്നു