കോട്ടയം സീനിയർ ചേമ്പർ വാർഷിക സമ്മേളനം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി. റ്റി അരവിന്ദ്കുമാർ ഉദ്ഘാടനം ചെയ്തു: ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

Spread the love

കോട്ടയം :സീനിയർ ചേമ്പർ വാർഷിക സമ്മേളനം കോട്ടയം ലയൺസ് ക്ലബ് ഹാളിൽ എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ സി റ്റി അരവിന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.

video
play-sharp-fill

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പൗലോസ് അത്തിക്കളം, എം. പി രമേഷ്കുമാർ, സുനിൽ കെ ജോർജ് , ആർദ്ര ബാലചന്ദ്രൻ എന്നിവരെ വൈസ് ചാൻസിലർ പൊന്നാട അണിയിച്ച് ആദരിച്ചു.

വി എം സുരേന്ദ്രൻ – പ്രസിഡണ്ട് , സണ്ണി ജോൺ – സെക്രട്ടറി , പ്രദീപ് ആർ നായർ -ട്രഷറർ . കെ ജീന സീനിയററ്റ് പ്രസിഡൻറ് എന്നിവർ സ്ഥാനം ഏറ്റു. ദേശീയ വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ബോബൻ തെക്കേൽ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ കോഡിനേറ്റർമാരായ അജിമോൻ കെ വർഗീസ് , ഡോ. പ്രമോദ് ജി , ടി .എസ് ലാലു തുടങ്ങിയവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.

മുൻ പ്രസിഡണ്ടുമാരായ എ .പി തോമസ് ,എം .പി രമേഷ്കുമാർ ,അനിൽ പി .എം , പ്രദീപ് ആർ നായർ, കെ.എം. സ്കറിയ , ബിനോയ് വർഗീസ്, സീനിയററ്റ് പ്രസിഡൻറ് മിനി മേനോൻ , ജീന കെ തുടങ്ങിയവർ സംസാരിച്ചു.