
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല
ഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു.
15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്‍റുകള്‍ക്കും മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. ഏപ്രിലില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 41 രൂപ കുരച്ചരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിലകുറച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കഴിഞ്ഞ മാസമാണ് ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. ഏപ്രില്‍ ഏഴിനാണ് ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2 കിലോയുടെ ഗ്യാസ് സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപ വര്‍ധിപ്പിച്ചത്.
Third Eye News Live
0