ഹൃദ്യം മെയ് 31 ന്

Spread the love
അജയ് തുണ്ടത്തിൽ
ജ്വാലാമുഖി ഫിലിംസിൻ്റെ ബാനറിൽ കെ സി ബിനു കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദ്യം മെയ് 31 ന് റിലീസ് ചെയ്യും.
സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ചിത്രമാണ് ഹൃദ്യം. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്ക്കുന്ന ഭീകരത എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലൂടെ പറയുകയാണ് ഹൃദ്യം.
അജിത്ത് , ശോഭ , കൊച്ചുപ്രേമൻ ,കോട്ടയം നസീർ , പ്രൊഫ.എ കൃഷ്ണകുമാർ , അജേഷ് ബാബു , ബീനാ സുനിൽ , ഷബീർഷാ, ക്രിസ്റ്റിന, സന്തോഷ് അടൂർ , ജാബിർ , അജേഷ് ജയൻ , ദിവേഷ് ,  വിഷ്ണു ,രാജൻ ജഗതി , സച്ചിൻ,ശ്രീകുമാർ ,  കെ പി സുരേഷ് കുമാർ എന്നിവരഭിനയിക്കുന്നു
ബാനർ – ജ്വാലാമുഖി ഫിലിംസ് , രചന, സംവിധാനം – കെ സി ബിനു , ഛായാഗ്രഹണം -ആനന്ദ് കൃഷ്ണ , ഗാനരചന – പൂവ്വച്ചൽ ഖാദർ , സംഗീതം – അജിത്കുമാർ, പവിത്രൻ ,ആലാപനം – പാർവ്വതി നായർ എഎസ് ,മീഡിയാ പ്രൊമോഷൻസ് – അജയ് തുണ്ടത്തിൽ