
നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണന്ത്യം. ബൈക്ക് യാത്രികനായ അമ്പലപ്പുഴ പുറക്കാട് വേലിക്കകം വീട്ടിൽ മുഹമ്മദ് അസ്ലം (25) ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.ഹരിപ്പാട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി എതിരെ വന്ന കാൽനടയാത്രക്കാരനെയും ഇരുചക്ര വാഹനങ്ങളിലും ഇടിച്ച ശേഷം പിക്കപ്പ് വാനിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. അപകടത്തിൽ പരിക്കേറ്റ കാൽനടയാത്രക്കാരൻ, സ്കൂട്ടർ യാത്രികൻ, പിക്കപ്പ് വാൻഡ്രൈവർ, കെഎസ്ആർടിസി ബസ് ഡ്രൈവർ, യാത്രക്കാർ എന്നിവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0