രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന “എന്റെ കേരളം പ്രദര്‍ശന വിപണനമേള”യ്ക്ക് സമാപനം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

സ്വാതന്ത്ര്യാനന്തരകാല കേരളത്തിന്റെ സുവര്‍ണകാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളെ ചേര്‍ത്തുപിടിച്ച മറ്റൊരു സര്‍ക്കാരില്ല. നാലര ലക്ഷം ആളുകള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയ മറ്റൊരു സര്‍ക്കാരും രാജ്യത്തു തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.
മേളയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാളുകള്‍ക്ക് എംഎല്‍എപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. പ്രമോദ് കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, കേരള വനം വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍ കുമാര്‍ ,ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ പി.എ. അമാനത്ത്, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി. ശ്രീലേഖ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.ആര്‍. സുനിമോള്‍, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷറഫ് പി. ഹംസ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാ മാത്യു,
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രാകേഷ് , ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍. ബോബന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ അരുണ്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ ഇ.വി. ഷിബു നന്ദിയും പറഞ്ഞു.