മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല : മമത ബാനർജി

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ല : മമത ബാനർജി

സ്വന്തംലേഖിക

കൊൽക്കത്ത: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മമതാ ബാനർജി പങ്കെടുക്കില്ല. ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയും അല്ലാതെയുമായി കൊല്ലപ്പെട്ട 50 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളേയും സത്യപ്രതിജ്ഞയിൽ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് മമതയുടെ പിന്മാറ്റം.മമതയ്ക്ക് മോദി നൽകുന്ന ശക്തമായ സന്ദേശമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.’പ്രത്യേക ക്ഷണിതാക്കൾ’ എന്ന സ്ഥാനം നൽകിയാണ് ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളെ മോദി ക്ഷണിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് മോദി പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുന്നത്. മോദിയും അമിത് ഷായും തമ്മിൽ നടന്ന അഞ്ച് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്ക്ക് ശേഷമാണ് പ്രവർത്തകരുടെ കുടുംബങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കാനുളള തീരുമാനമുണ്ടായത്. ക്ഷണിതാക്കളുടെ പട്ടിക തയാറാക്കി രാഷ്ട്രപതി ഭവനിലേക്ക് അയച്ചിട്ടുണ്ട്. ബംഗാളിൽ നടന്ന അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബി.ജെ.പി പ്രവർത്തകരും തൃണമൂൽ പ്രവർത്തകരും തമ്മിൽ വൻ സംഘർഷം നടന്നിരുന്നു. നിരവധിപേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.